സ്റ്റൈലിഷ് ലുക്കില്‍ ദില്‍ഷ; ബോളിവുഡ് നടിയെ പോലെയുണ്ടെന്ന് കമന്റുകള്‍

ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ദില്‍ഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജീന്‍സ് പാന്റിലും ടോപിലും സ്റ്റൈലിഷ് ലുക്കിലാണ് താരമെത്തിയത്. കറുത്ത കൂളിംഗ് ഗ്ലാസും താരത്തിന്റെ ലുക്ക് കൂട്ടി. ‘നിങ്ങളില്‍ വിശ്വസിക്കുക’ എന്ന തലക്കെട്ടോടു കൂടിയാണ് ദില്‍ഷ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. ബോളിവുഡ് നടിയെ പോലെയുണ്ടെന്നാണ് ഒരാളുടെ കമന്റ്. നടി മംമ്തയെ പോലെയുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും ചിത്രങ്ങള്‍ വൈറലായി.

അതേസമയം ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന് വേണ്ടി വിക്രം സിനിമയിലെ ഏജന്റ് ടീനയെ അവതരിപ്പിച്ചുകൊണ്ടുള്ള ദില്‍ഷയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തിയത് ഉലക നായകന്‍ കമല്‍ഹാസന്‍ ആയിരുന്നു, അദ്ദേഹത്തിന്റെ മുന്നില്‍ തന്നെ ഏജന്റ് ടീനയായി തകര്‍ത്താടി ദില്‍ഷ. കമല്‍ ഹാസന്‍ നായകനായി ഇക്കൊല്ലം റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഏജന്റ് ടീന ഒരു ശക്തമായ കഥാപാത്രം ആയിരുന്നു.. വേദിയില്‍ ഏജന്റ് ടീനയായി വേഷമിട്ടു കൊണ്ടായിരുന്നു ദില്‍ഷയുടെ പെര്‍ഫോമന്‍സ്. സാരിയില്‍ ഗ്ലാമറസായി എത്തിയ താരം കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും അത് കഴിഞ്ഞ് അത്യുഗ്രന്‍ ഫൈറ്റ് സീനും കാഴ്ചവച്ചു.. ഉലകനായകന്‍ കമല്‍ഹാസന് മുന്നില്‍ ഇത് രണ്ടാം തവണയാണ് ദില്‍ഷയ്ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്.

സീസണില്‍ ഒരിക്കല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അതിഥിയായി എത്തിയപ്പോഴും അദ്ദേഹത്തിന് മുന്നില്‍ ഒരു കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ദില്‍ഷ കാഴ്ചവച്ചിരുന്നു. ദില്‍ഷയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഡാന്‍സ് പെര്‍ഫോമന്‍സില്‍ ബിഗ് ബോസ് വീട്ടിലെ എല്ലാവരും പങ്കാളികളായിരുന്നു.

Previous article‘തിയേറ്ററില്‍ മാത്രമല്ല ഒടിടിയില്‍ പോലും ഈ സിനിമ കണ്ട് വെറുതേ സമയം പാഴാക്കേണ്ടതില്ല’
Next article‘ഉടന്‍ വരുന്നു’ ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി