കറുപ്പ് വസ്ത്രം അണിഞ്ഞ് ദില്‍ഷ..! ഡോക്ടര്‍ അദ്ദേഹത്തിന്റെ ജീവിതം നോക്കി പോട്ടെ എന്ന് കമന്റുകള്‍!

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കറുപ്പ് ഗൗണ്‍ ധരിച്ച് സുന്ദരിയായി എത്തിയിരിക്കുകയാണ് ദില്‍ഷ. താരത്തെ കറുപ്പ് വസ്ത്രത്തില്‍ കാണാന്‍ അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റുകള്‍ അറിയിച്ച് പറയുന്നത്. ഇന്നത്തെ ഉദ്ഘാടനത്തിന്റെ ഫോട്ടോകള്‍ എന്ന് കുറിച്ചാണ് ദില്‍ഷ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചത്. ഈ വസ്ത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് താരം ഇത് ഡിസൈന്‍ ചെയ്ത് നല്‍കിയവര്‍ക്കുള്ള നന്ദിയും അറിയിക്കുന്നു.

മോളേ ദിലൂ… എന്ത് ഭംഗിയാണ് ഈ വസ്ത്രത്തില്‍ കാണാന്‍.. ബ്യൂട്ടിഫുള്‍.. ഗോര്‍ജ്യസ്… ഔട്ട്ഫിറ്റും മേക്കപ്പും അടിപൊളി എന്നിങ്ങനെ നീളുന്നു താരത്തിന്റെ ഫോട്ടോയ്ക്ക് വരുന്ന ആരാധകരുടെ കമന്റുകള്‍. അതേസമയം, ദില്‍ഷയുടെ പോസ്റ്റിന് അടിയിലായി ഇപ്പോഴും ചിലര്‍ നെഗറ്റീവ് കമന്റുമായി എത്തുന്നുണ്ട്. ഇവളെയൊക്കെ ആരാണ് ഉദ്ഘാടനത്തിന് വിളിക്കുന്നത് എന്നെല്ലാം പറഞ്ഞ് വളരെ മോശം രീതിയിലുള്ള കമന്റുകളും ഫോട്ടോയ്ക്ക് വരുന്നു.. ദില്‍ഷയുടെ ആത്മസുഹൃത്ത് സൂരജിനെ കുറിച്ചും ഫോട്ടോയ്ക്ക്

അടിയില്‍ മോശം പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. അതേസമയം, ഡോക്ടര്‍ റോബിന്‍ തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടതിനെ കുറിച്ചും ചിലര്‍ കമന്ഡറ് ബോക്‌സില്‍ ബന്ധപ്പെടുത്തി പറയുന്നുണ്ട്. ദില്‍ഷ ദില്‍ഷയുടെ കരിയര്‍ നോക്കി മുന്നോട്ട് പോകൂ.. ഡോക്ടറും അദ്ദേഹത്തിന്റെ കരിയറും ജീവിതവുമായി മുന്നോട്ട് പോകട്ടെ.. രണ്ട് പേരും ആഗ്രഹിച്ച ജിവിതം സ്വന്തമാക്കൂ എന്നാണ് ചിലര്‍ ആശംകള്‍ അറിയിച്ച് പറയുന്നത്.

ഡോക്ടര്‍ റോബിന്‍ ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്നു എങ്കിലും തനിക്ക് കുറച്ച് കൂടി സമയം വേണമെന്ന് ദില്‍ഷ അറിയിക്കുകയായിരുന്നു.. പിന്നീട് ഇരുവരും പരസ്പരം സംസാരിച്ച് തന്നെ സ്‌നേഹത്തോടെ പിരിയുകയായിരുന്നു.

Previous articleസംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു..!
Next articleഅങ്ങനെ കാത്തിരുന്ന കല്ല്യാണമെത്തി!!! ബംബര്‍ ചിരി താരം ജോണ്‍ വിവാഹിതനായി