മേഘ്നയെ ഒരുനോക്ക് കാണാൻ വേണ്ടി കോടതിയിൽ പോയിരുന്നു, അത് അവസാനിച്ചു!

സീരിയൽ നടി മേഘ്നയും ഡിംപിളിന്റെ സഹോദരനുമായുള്ള വിവാഹമോചനം നടന്നു കാലങ്ങൾ ആയെങ്കിലും പ്രേക്ഷകർക്ക് ഇന്നും അറിയേണ്ടത് ഇവരെ കുറിച്ചാണ്. ഡിംപിൾ നടത്തുന്ന ഒരു യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം ഡിംപിൾ ഉം സഹോദരന്റെ ഭാര്യ…

സീരിയൽ നടി മേഘ്നയും ഡിംപിളിന്റെ സഹോദരനുമായുള്ള വിവാഹമോചനം നടന്നു കാലങ്ങൾ ആയെങ്കിലും പ്രേക്ഷകർക്ക് ഇന്നും അറിയേണ്ടത് ഇവരെ കുറിച്ചാണ്. ഡിംപിൾ നടത്തുന്ന ഒരു യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം ഡിംപിൾ ഉം സഹോദരന്റെ ഭാര്യ ഡിവൈനും എത്തിയിരുന്നു. ക്വസ്റ്യൻ ആൻസർ സെക്ഷനിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്. നിങ്ങൾക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ അത് ഇപ്പോൾ ചോദിക്കാം, അതിനുള്ള ഉത്തരങ്ങൾ ഞങ്ങൾ തരും എന്നാണു ഡിംപിൾ ആരാധകരുമായി വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നത്. എന്നിട്ടും ആരാധകർക്ക് അറിയേണ്ടത് ഇപ്പോഴും മേഘ്നയുടെയും ഡോണിന്റെയും വിവാഹമോചനത്തെ കുറിച്ചാണ്.Dimple-Rose-s-and-Meghna-Vincent-Wedding

മേഘ്നയും ഡിംപിൾ ഉം തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ സഹോദരനുമായുള്ള വിവാഹമോചനത്തിന് ശേഷവും ആ സൗഹൃദ ഇപ്പോഴും ഉണ്ടോ എന്നാണു ഒരു ആരാധകന്റെ ചോദ്യം. ഇപ്പോൾ ഇല്ല എന്നാണു മറുപടി പറഞ്ഞത്. വിവാഹമോചനത്തിന് ശേഷം മേഘ്നയെ കണ്ടിട്ടുണ്ടോ എന്നാണു ഒരു ചോദ്യം. അതിനു ശേഷം കണ്ടിട്ടില്ല, അവസാനമായി കണ്ടത് കോടതിയിൽ വെച്ചാണ്. ഒരു നോക്ക് കാണണം എന്ന് തോന്നി. അങ്ങനെ പോയതാണ്. അന്ന് കണ്ടു, അതിനു ശേഷം കണ്ടിട്ടില്ല എന്നുമാണ് ഡിംപിൾ മറുപടി പറഞ്ഞത്. ചെറുപ്പം മുതൽ മേഘ്‌നയുമായി സൗഹൃദം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, പക്ഷെ അന്ന് സൗഹൃദം ഒന്നും ഇല്ലായിരുന്നു. അതിനു ശേഷം വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു. അങ്ങനെയാണ് സുഹൃത്തുക്കൾ ആയത് എന്നും താരം പറഞ്ഞു.

Dimple Rose Christmas Cake Video
Dimple Rose Christmas Cake Video

മേഘ്‌നയുടെ പുതിയ സീരിയൽ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ പൊതുവെ ഞാൻ സീരിയൽ കാണുന്ന ആൾ അല്ല എന്നും സീരിയലിന്റെ പ്രോമോ കണ്ടിരുന്നുവെന്നും താരം മറുപടി പറഞ്ഞു. ഡിവൈനെ ആണോ മേഘ്നയെ ആണോ കൂടുതൽ ഇഷ്ട്ടം എന്ന് ചോദിച്ചപ്പോൾ കുടുംബകലഹം ഉണ്ടാക്കുന്ന ചോദ്യം ആണ് ഇതെന്ന് ഡിവൈൻ മറുപടി പറഞ്ഞു. അത്തരം ഒരു ചോദ്യമായി പോയി എന്ന് ടിമ്പലും പറഞ്ഞു. ഡിവൈനെ ഇഷ്ട്ടം ആയത് കൊണ്ട് ആണല്ലോ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നത് എന്നാണു ഡിംപിൾ പറഞ്ഞത്.