12 വയസ്സുള്ളപ്പോഴാണ് രോഗം പിടിപെട്ടത്, നട്ടെല്ല് അലിഞ്ഞ് പോകുന്ന ക്യാൻസർ ആയിരുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

12 വയസ്സുള്ളപ്പോഴാണ് രോഗം പിടിപെട്ടത്, നട്ടെല്ല് അലിഞ്ഞ് പോകുന്ന ക്യാൻസർ ആയിരുന്നു

ബിഗ്‌ബോസിൽ എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ഡിംപൽ ഭാൽ, പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമാണ് താരം. താരത്തിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്, ടിമ്പൾ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ്, ഇപ്പോൾ ബിഗ്‌ബോസിൽ എത്തിയതിനു പിന്നാലെ കുട്ടികാലത്ത് താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം, ക്യാൻസറിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ബിഗ് ബോസ് ഹൗസിൽ പ്രവേശിക്കുന്നതിന് മുൻപ്, തന്നെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നതിനിടെയാണ് ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ച് ഡിംപൽ മനസ് തുറന്നത്.

12 വയസ്സുള്ളപ്പോഴാണ് താരത്തിനെ തേടി അപൂർവ അസുഖം അടുത്തേക്ക് വന്നത്. നട്ടെല്ല് അലിഞ്ഞ് പോകുന്ന ഒരു അപൂർവയിനം കാൻസർ ആയിരുന്നു താരത്തിന്. ചിരിച്ച് കൊണ്ടാണ് ഈ വേദനയെ നേരിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഏറെ വേദനകൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് മറ്റുള്ളവരുടെ വേദനയെ മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്നു. കൂടാതെ ക്യാൻസറിൽ നിന്നുളള മടങ്ങി വരവ് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപല്‍ കൂട്ടിച്ചേർത്തു. അതിനോടൊപ്പം താരം മറ്റൊരു സന്തോഷ വാർത്തയും പങ്കുവെച്ചു.

18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്‍റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നെന്നും താരം പറഞ്ഞു അതിമനോഹരമായ നൃത്തവുമായിട്ടാണ് ഡിംപൽ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. മേഹൻലാൽ നൃത്തത്തിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. തനിക്ക് ഡാൻസ് ചെയ്യാൻ അൽപം പരിമിതി ഉണ്ടെന്നും, എങ്കിലും താൻ വളരെ എൻജോയ് ചെയ്താണ് നൃത്ത ചെയ്തതെന്നും ഡിംപൽ പറഞ്ഞു. പിറന്നാൾ ദിവസമായിരുന്നു താരം ഡിപംൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്.

Join Our WhatsApp Group

Trending

To Top
Don`t copy text!