ആ ആചാരങ്ങൾ ഒക്കെ പാലിക്കണം എന്ന് അദ്ദേഹം ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടില്ല!

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ ഡിമ്പൽ ഭാലിന്റെ പിതാവ് മരണപ്പെട്ടത്. പുറത്തുള്ള കാര്യങ്ങൾ അറിയാൻ ബിഗ് ബോസ്സിനുള്ളിൽ ഉള്ളവർക്ക് കഴിയാത്തതിനാൽ പിതാവിന്റെ മരണവിവരം ടിമ്പൾ അറിഞ്ഞിട്ടില്ല. ആരോഗ്യ…

dimpal bhal parents love story

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ ഡിമ്പൽ ഭാലിന്റെ പിതാവ് മരണപ്പെട്ടത്. പുറത്തുള്ള കാര്യങ്ങൾ അറിയാൻ ബിഗ് ബോസ്സിനുള്ളിൽ ഉള്ളവർക്ക് കഴിയാത്തതിനാൽ പിതാവിന്റെ മരണവിവരം ടിമ്പൾ അറിഞ്ഞിട്ടില്ല. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്ന ടിമ്പലിന്റെ പിതാവിനെ പ്രെശ്നം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മദ്ധ്യേ വെച്ച് മരണപ്പെടുകയായിരുന്നു. പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ പരുപാടിയിൽ നിന്നും വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. താരം വീണ്ടും തിരിച്ച് വരണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് നിരവധി ആരാധകർ ആണ് എത്തുന്നത്. പരുപാടിയിൽ ഉള്ളവരും ടിമ്പലിന്റെ തിരിച്ച് വരവിന് വേണ്ടി ആഗ്രഹിക്കുകയാണ്. ടിമ്പൽ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ആണ് വീടിനു അകത്തുള്ളവരും പുറത്ത് ഉള്ളവരും.

ഇപ്പോൾ ടിമ്പലിന്റെ അച്ഛന്റെയും അമ്മയുടെയും കഴിഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് ടിമ്പലിന്റെ അമ്മയാണ് പറഞ്ഞത്. ടിമ്പലിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ, അദ്ദേഹത്തെ ഞാൻ ഡിസംബറിൽ ആണ് പരിചയപ്പെടുന്നത്. വിവാഹം മാർച്ചിലും. മൂന്ന് മാസം കൊണ്ടായിരുന്നു ഞങ്ങളുടെ പ്രണയവും വിവാഹവും എല്ലാം നടന്നത്. ഇഷ്ടമാണെന്നു പറഞ്ഞു നടക്കുകയോ പുറകിനു നടന്നു പ്രേമിക്കാനോ ഒന്നും അദ്ദേഹത്തിന് താൽപ്പര്യം ഇല്ലായിരുന്നു. അത് തന്നെയായിരുന്നു എന്നെ അദ്ദേഹത്തിലേക്ക് ആകര്ഷിച്ചതും. പ്രത്യക രീതിയിൽ ഉള്ള സ്വഭാവം ആണ് അദ്ദേഹത്തിന്റെത്. രണ്ടു വ്യത്യസ്ത വിശ്വാസത്തിൽ പെട്ടവർ ആയത് കൊണ്ട് തന്നെ ഇരു വീട്ടുകാർക്കും നല്ല എതിർപ്പ് ആയിരുന്നു. ഒടുവിൽ രണ്ടു വീട്ടുകാരും സമ്മതിക്കുകയായിരുന്നു.

ഒരിക്കൽ പോലും എന്റെ വിശ്വാസങ്ങൾ ഉപേക്ഷിക്കണോ അദ്ദേഹത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിക്കാനോ അദ്ദേഹം എന്നോട് ആവിശ്യപെട്ടിട്ടില്ല. എങ്കിൽ തന്നെയും എന്നെ കൊണ്ട് കഴിയും വിധം എല്ലാം അദ്ദേഹത്തിന്റെ ആചാരങ്ങൾ അനുസരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ ഇപ്പോഴും ക്രിസ്ത്യൻ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉള്ളവർക്ക് എന്നോട് സ്നേഹവും ബഹുമാനവും ഉണ്ട്. ഞാൻ പ്രാർത്ഥിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മയും എന്റെ ഒപ്പം വന്നിരിക്കാറുണ്ട്. അദ്ദേഹം ഇന്ന് വരെ ഒരു തരത്തിലും എന്നെ വിഷമിപ്പിച്ചിട്ടില്ല. ഞങ്ങൾ അഞ്ചു പേരാണ് അദ്ദേഹത്തിന്റെ ലോകം. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വ്യക്തിയും അദ്ദേഹം തന്നെയാണ്.