Film News

അതിനോട് ഇത്രയും താൽപ്പര്യം തോന്നാൻ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്!

സിനിമയിലും സീരിയലുകളിലും റീലിറ്റി ഷോകളിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് ഡിംപിൾ റോസ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരത്തിന് പ്രത്യേക താൽപ്പര്യം ആണ്. അടുത്തിടെ ഡിംപിൾ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ കുടുംബവിശേഷങ്ങളും പാചക പരീക്ഷണങ്ങളും എല്ലാം ഡിംപിൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ യൂട്യൂബ് ചാനലിന്റെയും കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡിംപിൾ റോസ്.

ആഹാരം പാചകം ചെയ്യാനും കഴിക്കാനുമെല്ലാം ഭയങ്കര താൽപ്പര്യം ആണ്. ലക്ഷ്മി നായർ അവതരിപ്പിച്ച കുക്കറി റിയാലിറ്റി ഷോയിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണ് താൻ പങ്കെടുത്തത്. അന്ന് തനിക്കായിരുന്നു ഷോയിൽ ഒന്നാം സ്ഥാനം. നല്ല ആഹാരം കഴിക്കുവാൻ വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും എനിക്കും ഭർത്താവിനും മടിയില്ല. തന്നെപോലെയാണ് വീട്ടിൽ ഉള്ളവരും. എല്ലാവർക്കും ആഹാരത്തിനോട് നല്ല താൽപ്പര്യം ആണ്. വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ എല്ലാവരും തയാറുമാണ്. തട്ടുകട മുതൽ അങ്ങോട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. അതിനു വേണ്ടി എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ ഭർത്താവിനും എനിക്കും താൽപ്പര്യം ആണ്.

വിവാഹത്തിന് ശേഷമാണ് ഇത്തരം വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നതിനോട് താൽപ്പര്യം കൂടിയത്. ഭർത്താവിനും അങ്ങനെ തന്നെ. യൂട്യൂബ് ചാനലിൽ വിഡിയോകൾ ചെയ്യാനായി അങ്ങനെ പ്രത്യേകിച്ച് ഒരുക്കങ്ങളോ മേക്കപ്പുകളോ ഞാൻ ചെയ്യാറില്ല. വീട്ടിൽ എങ്ങനെയാണോ നിൽക്കുന്നത് അതെ വേഷത്തിൽ തന്നെയാണ് വിഡിയോകളും ചെയ്യുന്നത്. വിവാഹത്തിന് ശേഷം വിശേഷ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴൊക്കെ കൂടുതലും സാരിയാണ് ഉടുക്കാറുള്ളത്. മോഡേൺ വേഷങ്ങളേക്കാൾ കൂടുതൽ എനിക്ക് സാരിയാണ് ചേരുന്നത് എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. എനിക്കും അത് തന്നെയാണ് ഇഷ്ടവും. അങ്ങനെ നീളുന്നു ഡിംപിളിന്റെ വിശേഷങ്ങൾ.

Trending

To Top