ധനുഷിനെ എന്നന്നേക്കുമായി വെട്ടി ഐശ്വര്യ; അച്ഛന്റെ പേര് ചേര്‍ത്ത് പിടിച്ച് താരം

aishwarya-changed-her-name-on-socialmedia
aishwarya-changed-her-name-on-socialmedia

ആരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ വിവാഹമോചനങ്ങളില്‍ ഒന്നായിരുന്നു നടന്‍ ധനുഷിന്റെയും സംവിധായിക ഐശ്വര്യയുടെയും. 18 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ജനുവരി 17നാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ സ്വന്തം പേരില്‍ നിന്നും ധനുഷ് എടുത്തു മാറ്റി ഐശ്വര്യ.

രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമാണ് പേര് മാറ്റിയത്. ഐശ്വര്യ ആര്‍ ധനുഷ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ കിടന്നിരുന്നത്. വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന് ശേഷവും പേരില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇപ്പോള്‍ ധനുഷിന്റെ പേര് തന്റെ എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിങ്ങിലുകളില്‍ നിന്നും നീക്കിയിരിക്കുകയാണ് ഐശ്വര്യ. പകരം അച്ഛന്‍ രജനീകാന്തിന്റെ പേരാണ് ചേര്‍ത്തത്.

dhanush-with-his-kids
dhanush-with-his-kids

തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും ഇരുവരും പങ്കുവെച്ച കുറിപ്പില്‍ അഭ്യര്‍ഥിച്ചിരുന്നു. അതേസമയം അടുത്തിടെ ഒരു പൊതുവേദിയില്‍ നിന്നുള്ള ധനുഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധനുഷ്. മക്കളായ യത്ര, ലിംഗ എന്നിവര്‍ക്കൊപ്പം പരിപാടി ആസ്വദിക്കാനെത്തിയ ധനുഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തത്.

Previous articleഇളിക്കുന്ന മഞ്ജു വാര്യര്‍, ഇളിക്കുന്ന നവ്യാ നായര്‍, ഈയമ്മമാരാണ് മലയാളസിനിമയിലെ പെണ്‍പോരാട്ടത്തിന്റെ പൊറാട്ട്നടനത്തിന്റെ മുന്‍നിര മാതൃകകള്‍: സംഗീത ലക്ഷ്മണ
Next article‘വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല’ – വിധു വിന്‍സെന്റ്