’21 ഗ്രാം കണ്ടു, ഒരു മികച്ച മിസ്റ്ററി സിനിമ, സസ്‌പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്’ – ജിത്തു ജോസഫ്

നടന്‍ അനൂപ് മേനോന്‍ നായകനായെത്തിയ 21 ഗ്രാംസ് എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അനൂപ് മേനോന്‍ വീണ്ടും പൊലീസ് വേഷം അണിയുന്ന ചിത്രമാണ് 21 ഗ്രാംസ്. ബിബിന്‍ കൃഷ്ണ ആദ്യമായി തിരക്കഥയും സംവിധാനവും…

jeethu-joseph-about-21-grams

നടന്‍ അനൂപ് മേനോന്‍ നായകനായെത്തിയ 21 ഗ്രാംസ് എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അനൂപ് മേനോന്‍ വീണ്ടും പൊലീസ് വേഷം അണിയുന്ന ചിത്രമാണ് 21 ഗ്രാംസ്. ബിബിന്‍ കൃഷ്ണ ആദ്യമായി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. റിനീശ് കെ എന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു മികച്ച ത്രില്ലര്‍ ചിത്രമാണ് ’21 ഗ്രാംസ്’ എന്നും സിനിമയില്‍ എടുത്തു പറയേണ്ടത് സസ്‌പെന്‍സ് ആണ് എന്നും ജീത്തു കുറിച്ചു. ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനവും അദ്ദേഹം അറിയിക്കുന്നു.

’21 ഗ്രാംസ് കാണാന്‍ സാധിച്ചു. ഗംഭീരം അനുഭവം. വളരെ മനോഹരമായി തന്നെ നെയ്‌തെടുത്ത ത്രില്ലര്‍ ചിത്രമാണ് ഇത്. സസ്‌പെന്‍സ് തന്നെ ആണ് ഏറ്റവും ഗംഭീര ഹൈലൈറ്റ്. ഈ ചിത്രത്തിന്റെ ടീമില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.’- ജീത്തു ജോസഫ് കുറിച്ചതിങ്ങനെയായിരുന്നു. ലിയോണ ലിഷോയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ ലെന, രഞ്ജിത്, രണ്‍ജി പണിക്കര്‍, മറീന മൈക്കള്‍, നന്ദു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

https://www.facebook.com/JeethuJosephOnline/posts/pfbid02qhR5ySfxipvj7JeQRVhvA7Gm79SmAtZtLoKUBkmpYGRgQZXbnShbGNS6WBuj1qppl