‘ഓര്‍മ്മയിലും പ്രാര്‍ത്ഥനയിലും അപ്പച്ചന്‍…പോയിട്ട് ഇന്ന് നാല്‍പ്പത്തിയൊന്ന്’ – വിതുമ്പി ലാല്‍ജോസ്

സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവും ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനുമായ മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ.എം.ജോസ് അടുത്തിടെയാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 82ാം വയസിലാണ് അന്തരിച്ചത്. ഇപ്പോഴിതാ അപ്പച്ചന്റെ നാല്‍പ്പത്തിയൊന്നാം ചരമദിനത്തില്‍ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്.
‘ഓര്‍മ്മയിലും പ്രാര്‍ത്ഥനയിലും അപ്പച്ചന്‍…പോയിട്ട് ഇന്ന് നാല്‍പ്പത്തിയൊന്ന്…’ എന്നാണ് അപ്പച്ചന്റെ നാല്‍പത്തിയൊന്നാം ചരമദിനത്തില്‍ ലാല്‍ ജോസ് കുറിച്ചത്. ഒപ്പം അപ്പച്ചന് അന്ത്യ ചുംബനം നല്‍കുന്ന ചിത്രങ്ങളും ലാല്‍ ജോസ് പങ്കുവെച്ചിട്ടുണ്ട്. ഒഴിവുസമയങ്ങള്‍ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം ചിലവഴിക്കാന്‍ എപ്പോഴും ലാല്‍ ജോസ് ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ പിതാവിന്റെ മരണം ലാല്‍ ജോസിനെ വലിയ വിഷമത്തിലാക്കിയിരുന്നു.

https://www.facebook.com/LaljoseFilmDirector/posts/508484593969556

മ്യാവൂ ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.

 

 

 

Previous articleഅഹാനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്ത് അമ്മ സിന്ധുവും- ചിത്രങ്ങള്‍
Next articleപുഷ്പയിലെ ‘സാമി’ ഗാനത്തിന് ചുവടുവെച്ച് അശ്വതി നായര്‍ – വീഡിയോ