കമല്‍, ലാല്‍ജോസിനെ കൂടെകൂട്ടിയതിന്റെ ഒരേയൊരു കാരണം ഇതായിരുന്നു..!!

സഹസംവിധായകനായും നടനായും മലയാള സിനിമയുടെ ഭാഗമായ ലാല്‍ ജോസ് പിന്നീട് മലയാളി സിനിമാ പ്രേമികളുടെ തന്നെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറുകയായിരുന്നു. ഹൃദയ സ്പര്‍ശിയായ സിനിമകളും കഥാപാത്രങ്ങളും സിനിമാ പ്രേമികളിലേക്ക് എത്തിച്ച ഇദ്ദേഹം സംവിധാന രംഗത്തേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പ്രശസ്ത സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി ലാല്‍ ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോഴും സംവിധാനം എന്നൊരു ചിന്ത കൊണ്ടല്ല ഈ രംഗത്തേക്ക് എത്തിപ്പെട്ടത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സംവിധായകനാകണം എന്ന ചിന്തയൊന്നും തനിക്കില്ലായിരുന്നുവെന്നും, ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്നും ലാല്‍ ജോസ് പറയുന്നു. അങ്ങനെ കമല്‍ സാര്‍ തന്നെ കൂടെകൂട്ടാനിടയായ കാരണത്തെ കുറിച്ചും അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.

laljose classmates

അന്നും ഇന്നും എനിക്ക് എന്തിനോടാണ് താല്‍പര്യമെന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആഗ്രഹം ചോദിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈവര്‍, പൊലീസ്, ലൈബ്രേറിയന്‍ തുടങ്ങി വിവിധ ആഗ്രഹങ്ങള്‍ പറയും. ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്.

അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമല്‍ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയില്‍ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നില്‍ക്കാന്‍ പോലും സമയമില്ലാത്ത തരത്തില്‍ പണികള്‍ ഉണ്ടായിരുന്നു സെറ്റില്‍. അതെല്ലാം ഞാന്‍ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമല്‍ സാര്‍ എന്നോട് ഒപ്പം കൂടിക്കോളാന്‍ പറഞ്ഞത്… എന്നാണ് ലാല്‍ ജോസ് പറയുന്നത്.

 

Previous articleഉർവ്വശിക്കൊപ്പം മകന്റെ പിറന്നാൾ ആഘോഷിച്ച് മണികണ്ഠനും കുടുംബവും !!
Next articleചൂടൻ ലുക്കിൽ സണ്ണി ലിയോൺ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം !!