ജാന്‍വിയോട് ‘ഹെലന്‍’ കാണരുതെന്ന് പറഞ്ഞിരുന്നു! അന്ന ചെയ്ത കഥാപാത്രത്തെ പുനരാവിഷ്‌കരിക്കാന്‍ ഭയന്നു..! സംവിധായകന്‍

ജാന്‍വിയുടെ വേര്‍ഷന്‍ ഓഫ് ‘ഹെലന്‍’ ആണ് ‘മിലി’ എന്ന് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍. ഹെലന്‍ എന്ന മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിലി. ബോളിവുഡ് താരം ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.…

ജാന്‍വിയുടെ വേര്‍ഷന്‍ ഓഫ് ‘ഹെലന്‍’ ആണ് ‘മിലി’ എന്ന് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍. ഹെലന്‍ എന്ന മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിലി. ബോളിവുഡ് താരം ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. സിനിമ ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കെ ചിത്രത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്ന ബെന്‍ ഭംഗിയായി ചെയ്തു വച്ച ‘ഹെലനെ’ ജാന്‍വി കപൂറിലൂടെ പുനരാവിഷ്‌ക്കരിക്കാന്‍ പേടിച്ചിരുന്നു എന്നാണ് ഇപ്പോള്‍ സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ‘അന്ന അത്രയും ഭംഗിയായി ചെയ്തുവച്ച കഥാപാത്രത്തെ പുനരാവിഷ്‌ക്കരിക്കാന്‍ പേടിയില്ലേ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അന്നയെ ഹെലനാക്കാന്‍ ചെയ്ത അതേ പ്രക്രിയ തന്നെയാണ് ജാന്‍വിയിലും ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ജാന്‍വിയോട് ഹെലന്‍ കാണരുതെന്നും സ്‌ക്രിപ്റ്റ് വായിച്ച് പഠിക്കേണ്ടെന്നും പറഞ്ഞിരുന്നു.

ഡയലോഗുകളില്‍ വരുന്ന നാടകീയത മാറ്റാന്‍ വേണ്ടി അത് ഒരുപാട് തവണ പറഞ്ഞ് തിരുത്തിയിരുന്നു. ചിലപ്പോള്‍ എത്ര തവണ മാറ്റി എഴുതിയാലും അതിനൊരു നാടകീയത ഉണ്ടാകും. പറയുമ്പോള്‍ സ്വാഭാവികത തോന്നാത്ത സംഭാഷണങ്ങള്‍ അപ്പപ്പോള്‍ മാറ്റുകയാണ് ചെയ്തത്. നമ്മുടെ വീട്ടില്‍ സാധാരണ ഇങ്ങനെ പറയുമോ എന്ന് നോക്കിയാണ് സംഭാഷണങ്ങള്‍ മാറ്റുന്നത് എന്നും സംവിധായകന്‍ പറയുന്നു.

അന്ന സെറ്റിലെത്തിയാല്‍ ഡയലോഗ് കൊടുത്ത് അതൊന്ന് പറഞ്ഞ് നോക്കാന്‍ വേണ്ടി പറയും.. അത് തന്നെയാണ് മിലിയിലും ജാന്‍വി കപൂറിനോട് ചെയ്യാന്‍ പറഞ്ഞത്. അന്നയുടെ അതേ മീറ്ററില്‍ ജാന്‍വിയെ ഒരുക്കാന്‍ നോക്കിയിട്ടില്ല എന്നും ജാന്‍വിയുടെ വേര്‍ഷന്‍ ഓഫ് ‘ഹെലന്‍’ ആണ് ‘മിലി’ എന്നും സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.