‘അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല, ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കിയത്’ ഒമര്‍ ലുലു

നടന്‍ സൗബിന്‍ ഷാഹിറിനെതിരെ സംവിധായകന്‍ ഒമര്‍ ലുലുവെന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. തന്റെ അറിവില്‍ ഫെയ്‌സ്ബുക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. ചില…

നടന്‍ സൗബിന്‍ ഷാഹിറിനെതിരെ സംവിധായകന്‍ ഒമര്‍ ലുലുവെന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. തന്റെ അറിവില്‍ ഫെയ്‌സ്ബുക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. ചില സുഹൃത്തുക്കള്‍ അയച്ചു തന്നപ്പോഴാണ് ഇത്തരമൊരു പോസ്റ്റിന്റെ കാര്യം അറിയുന്നതെന്നും സംവിധായകന്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

”ഇന്നലെ മുതല്‍ ചില സുഹൃത്തുക്കള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിന്‍ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച് ഞാന്‍ അറിയുന്നത് തന്നെയെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. എന്റെ ഫെയ്‌സ്ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്.

അവര്‍ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജില്‍ അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളതെന്നും ഒമര്‍ ലുലു മാധ്യമത്തോട് പ്രതികരിച്ചു.