‘ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിർത്തി’: പ്രിയദർശൻ

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. എന്നാൽ ഇത്തവണ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവമുള്ള ചിത്രമൊരുക്കുകയാണ് പ്രിയദർശൻ. ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം, ഗായത്രി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി…

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. എന്നാൽ ഇത്തവണ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവമുള്ള ചിത്രമൊരുക്കുകയാണ് പ്രിയദർശൻ. ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം, ഗായത്രി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കൊറോണ പേപ്പേഴ്‌സ്’ റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിസ വാർത്ത സമ്മേളനത്തിൽ പ്രിയദർശൻ നടത്തിയ രസകരമായ പ്രസ്തവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാവുന്നത്. വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകൻ എംടി സ്‌ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ‘ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി,’ പ്രിയദർശന്റെ മറുപടി.

മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ഹിസ്റ്റോറിക് ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ സിനിമയാണ് ‘കുഞ്ഞാലി മരക്കാർ അറബിക്കടലിൻറെ സിംഹം’. ചിത്രം 2021ൽ ആണ് റിലീസ് ചെയ്തത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ഗ്രാഫിക്‌സിനുള്ള ദേശീയ പുരസ്‌കാരവും നേടിയ സിനിമതിയേറ്ററിൽ വിജയം കണ്ടില്ല. മോഹൻലാലിനെ കൂടാതെ സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.