സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ !! - മലയാളം ന്യൂസ് പോർട്ടൽ
Health

സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ !!

മലയാള സിനിമയിലെ പ്രമുഖ രചയിതാക്കളിൽ ഒരാളാണ് സച്ചി, സൂപ്പർ ഹിറ്റ് സിനിമയായ അയ്യപ്പനും കോശിയും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് അദ്ദേഹം ആയിരുന്നു, ഇപ്പോൾ അറിയാൻ കഴിയുന്ന വാർത്ത സച്ചി ഗുരുതരാവസ്ഥയിൽ തൃശൂരിലെ ഒരു ഹോസ്പിറ്റലിൽ ആണെന്നാണ്. ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നു റിപോർട്ടുകൾ. നടുവിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതം വന്നുവെന്നും അതാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ നില വഷളാക്കിയത് എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഈ വർഷത്തെ മലയാള സിനിമകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം ആയിരുന്നു അയ്യപ്പനും കോശിയും. പൃഥിരാജൂം ബിജുമേനോനും അഭിനയിച്ച സിനിമ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ്- ലാൽ ജൂനിയർ ചിത്രം ഡ്രൈവിംഗ് ലൈസെൻസ് രചിച്ചതും സച്ചി ആയിരുന്നു. ആ ചിത്രവും സൂപ്പർ വിജയം നേടി.

പൃഥ്വിരാജ് നായകനായി എത്തിയ അനാർക്കലി ആയിരുന്നു സച്ചിയുടെ അരങ്ങേറ്റ ചിത്രം. അത് രചിച്ചതും സച്ചി തന്നെ. അതിനു മുൻപ് രാമലീല, റൺ ബേബി റൺ എന്നീ ബ്ലോക്ക്ബസ്റ്റർ ദിലീപ്, മോഹൻലാൽ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചത് സച്ചിയാണ്. ചേട്ടായീസ് സിനിമ രചിച്ചു അതിന്റെ നിർമ്മാതാവായും സച്ചി എത്തിയിരുന്നു. സേതുവിനൊപ്പം തിരക്കഥ രചിച്ചാണ് സച്ചി സിനിമയിലേക്ക് എത്തിച്ചേർന്നത്. ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, ഡബിൾ‍സ് എന്നിവ സച്ചിയും സേതുവും  ഒന്നിച്ച് രചിച്ച ചിത്രങ്ങൾ ആണ്.

Trending

To Top
Don`t copy text!