സച്ചിയുടെ അവസാനത്തെ ആഗ്രഹം നിറവേറി; തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിട്ടാണ് പോയത് - മലയാളം ന്യൂസ് പോർട്ടൽ
Film News

സച്ചിയുടെ അവസാനത്തെ ആഗ്രഹം നിറവേറി; തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിട്ടാണ് പോയത്

മലയാള സിനിമയ്ക്ക് മറ്റൊരു തീരാ ദുഃഖം കൂടി വന്നെത്തിയിരിക്കുകയാണ്, സംവിധായകൻ സച്ചിയുടെ വിയോഗം സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. ടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിട വാങ്ങിയത്. 48 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറിലേക്ക് രക്തമെത്തുന്നത് നിലച്ചതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്.മരണശേഷം കണ്ണുകള്‍ ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് സച്ചി.

Sachy_director

സഹജീവികളോട് കരുണ കാണിക്കുന്നതിനെക്കുറിച്ച്‌ പറയുക മാത്രമല്ല അവസാന യാത്രയിലും അത് പാലിച്ചിരിക്കുകയാണ് അദ്ദേഹം. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് കണ്ണുകള്‍ ദാനം ചെയ്‌തെന്ന വിവരവും പുറത്തുവന്നത്. വളരെ നേരത്തെയാണ് അദ്ദേഹത്തിന്റെ യാത്രയെന്നും പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹമെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ ഒരുപോലെ പറഞ്ഞത്.

Sachy_director

തന്റെ അഭിഭാഷക ജോലി ഉപേക്ഷിച്ചിട്ടാണ് സച്ചി സിനിമയിലേക്ക് എത്തുന്നത്. 13 വര്‍ഷമായി അദ്ദേഹം സിനിമയില്‍ സജീവമായിട്ട്. ഇനിയും നിരവധി സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കേണ്ട ഒരു മികച്ച വ്യകതി ആയിരുന്നു അദ്ദേഹം. ആദ്യ സംവിധാന സംരംഭമായ അനാര്‍ക്കലിയും രണ്ടാമത്തെ സിനിമയായ അയ്യപ്പനും കോശിയും വന്‍വിജയമാണ് സ്വന്തമാക്കിയത്.

Trending

To Top
Don`t copy text!