പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു...!! - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു…!!

sachy-passed-away

പ്രശ്‌സത സംവിധായകൻ സച്ചി അന്തരിച്ചു. കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിൽ ആയിരുന്നു സച്ചി. നില അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു, ഇന്നലെ രാത്രി വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു. ഇടുപ്പിലെ രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം  അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

സച്ചിയുടെ ഭൗതിക ശരീരം രാവിലെ 9.30 മുതല്‍ 10.30 വരെ ഹൈക്കോടതി പരിസരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിനു വയ്ക്കുക. തുടര്‍ന്ന് തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോകും. അവിടെയും പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ക്കായി രവിപുരത്തെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുക. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കര്‍ശന നിയന്ത്രത്തോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക .

വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മരണത്തില്‍ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Trending

To Top
Don`t copy text!