നയൻതാര എന്ന പേരിനൊപ്പം സൗഭാഗ്യവും എത്തിച്ചേർന്നു!! നയൻതാരയ്ക്ക് പേരിട്ട ആ വ്യക്തിയുടെ തുറന്ന് പറച്ചിൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

നയൻതാര എന്ന പേരിനൊപ്പം സൗഭാഗ്യവും എത്തിച്ചേർന്നു!! നയൻതാരയ്ക്ക് പേരിട്ട ആ വ്യക്തിയുടെ തുറന്ന് പറച്ചിൽ

nayanthara-name

കൈരളി ടിവിയിലെ ചമയം എന്ന പരുപാടിയിൽ ആങ്കർ ആയി വന്ന ഡയാന കുര്യൻ നയന്താരയായി മാറിയത് പെട്ടെന്നാണ് , വലിയ സൗന്ദ്യരാമോ അഭിനയ പാടവമോ ഇല്ലാത്ത ഡയാന വളരെ പെട്ടെന്നായിരുന്നു വളർന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്.

കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു.

nayanthara name

രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ നയന്‍താരയ്ക്ക് പേരിട്ട വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഒരു തുറന്നുപറച്ചില്‍ നടത്തുകയാണ്. എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ ആണ് നയന്‍താരയ്ക്ക് പേരിട്ട കഥ ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

nayanthara

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളി പേര് ചിന്തയില്‍ ഉടക്കിയപ്പോഴാണ് തന്റെ മനസ്സില്‍ നയന്‍താര എന്ന പേര് ആദ്യം മനസ്സിലേക്ക് വന്നത്. ആ പേര് ചര്‍ച്ച ചെയ്യുകയും ഒടുവില്‍ സൂപ്പര്‍നായികയ്ക്ക പേരിട്ട വ്യക്തി എന്ന ലേബലില്‍ താന്‍ അറിയപ്പെടുകയും ചെയ്തു. തെന്നിന്ത്യ മുഴുവന്‍ അടക്കി വാഴുമ്പോള്‍ പേരിട്ട താന്‍ ഇപ്പോള്‍ സമ്പൂര്‍ണ പരാജയം ആയി വീട്ടിലിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. 2003ലാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ സാറിനെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നത്.

ചെറുതുരുത്തിയില്‍ താമസിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മനസിനക്കരയിലെ നായികയുടെ കാര്യം പറയുകയും ചെയ്തു അപ്പോഴാണ് പേര് ഡയാന എന്നാണെന്നും പേര് മാറ്റണമെന്നും പറയുകയുണ്ടായത്. അങ്ങനെയാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം എഴുതി.

Trending

To Top