മമ്മൂട്ടിയെ നായകനാക്കണമെന്ന ആഗ്രഹം നടന്നില്ല, ഒടുവില്‍ ഒരു വഴി കണ്ടെത്തി; തുറന്ന് പറഞ്ഞ് സീനു രാമസ്വാമി

വൈ.എസ്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജ, ആര്‍.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതന്‍’. സീനു രാമസ്വാമി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്…

വൈ.എസ്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജ, ആര്‍.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതന്‍’. സീനു രാമസ്വാമി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ സീനു രാമസ്വാമിയുടെ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാമെന്നാണ് വിചാരിച്ചതെന്നും പിന്നീട് ഡേറ്റിന്റെ പ്രശ്നങ്ങള്‍ വന്നപ്പോള്‍ വിജയ് സേതുപതിയിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മമ്മൂട്ടിയെ പോലെയോ അല്ലെങ്കില്‍ മോഹന്‍ലാലിനെ പോലെയോ റിയലിസ്റ്റിക്കായ ഒരു ആര്‍ടിസ്റ്റ്, റിയലിസ്റ്റിക്കായ സിനിമകളും കൊമേഷ്യല്‍ സിനിമകളും ചെയ്യുന്ന ഒരു ആര്‍ടിസ്റ്റ്, അങ്ങനെയൊരു ആക്ടറിനെ പറ്റി ചിന്തിച്ചപ്പോഴാണ് വിജയ് സേതുപതി വീണ്ടും എന്റെ ലൈനില്‍ വന്നതെന്നും കഥ കേട്ട് ഇതില്‍ അഭിനയിക്കാമെന്ന് അദ്ദേഹം പറയുകയായിരുന്നുവെന്നും സീനു രാമസ്വാമി പറഞ്ഞു. ‘വിജയ് സേതുപതിയോട് മലയാളികള്‍ക്കുള്ള സ്‌നേഹം കാണുമ്പോള്‍ വളരെ അഭിമാനം തോന്നുന്നു. മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാറിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് വിചാരിച്ചത്. ഒരു പ്രാവശ്യം അദ്ദേഹത്തെ കാണുകയും ചെയ്തു. പിന്നെ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല. വളരെ തിരക്കിലായിരുന്നുവെന്നും സീനു രാമസ്വാമി പറഞ്ഞു. ഇതുവരെ കണ്ട വിജയ് സേതുപതി ആയിരിക്കില്ല, വേറെ തരത്തിലുള്ള അഭിനയമാണ് വിജയ് സേതുപതി ഈ സിനിമയില്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും മറ്റ് ഭാഷകളിലും ഇപ്പോള്‍ നായകനും നായികക്കും പ്രധാന്യം കൊടുക്കുന്ന സിനിമകള്‍ വരാറുണ്ടെങ്കിലും തമിഴില്‍ വരാറില്ല. അങ്ങനെ നായകനും നായികക്കും സ്‌ക്രീന്‍ സ്പേസ് ലഭിക്കുന്ന സിനിമയാണ് മാമനിതന്‍. മൂന്ന് ഗെറ്റപ്പിലാണ് വിജയ് സേതുപതി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 20 വയസുകാരനായും, 40 വയസുകാരനായും പിന്നെ 45 വയസിലെ ഗെറ്റപ്പിലും അദ്ദേഹം ചിത്രത്തിലെത്തുന്നുണ്ട്.