‘ചിത്രത്തില്‍ അപകടകരമായി ഒന്നുമില്ലെന്ന് അറിയാമായിരുന്നു’! പത്താന്‍ സംവിധായകന്‍

കിങ് ഖാനായി ഷാരൂഖ് ഖാന്‍ തിരിച്ചെത്തുവാന്‍ കാത്തിരിക്കുകയായിരുന്നു ബോൡവുഡ് ലോകവും ആരാധക ലോകവും. 2018ല്‍ പുറത്തിറങ്ങിയ ബാദ്ഷയാണ് ഷാരുഖിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. സീറോയും പരാജയപ്പെട്ടതോടെ ഷാരുഖ് ബോളിവുഡില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2023ല്‍ കിങ്…

കിങ് ഖാനായി ഷാരൂഖ് ഖാന്‍ തിരിച്ചെത്തുവാന്‍ കാത്തിരിക്കുകയായിരുന്നു ബോൡവുഡ് ലോകവും ആരാധക ലോകവും. 2018ല്‍ പുറത്തിറങ്ങിയ ബാദ്ഷയാണ് ഷാരുഖിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. സീറോയും പരാജയപ്പെട്ടതോടെ ഷാരുഖ് ബോളിവുഡില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

2023ല്‍ കിങ് ഖാനായി ഷാരൂഖ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വിദ്വേഷപ്രചാരണങ്ങളെ കാറ്റില്‍പ്പറത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ് പത്താന്‍. ചിത്രം പുറത്തിറങ്ങി 10 ദിവസം കഴിയുമ്പോള്‍ തന്നെ കുറച്ചുകാലത്തായി തകര്‍ന്നടിഞ്ഞ ബോളിവുഡിന്റെ രക്ഷകനായി ഷാരൂഖ് മാറിയിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ തന്നെ ചിത്രം സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ചിത്രത്തിനെ ബഹിഷ്‌കരണാഹ്വാനം നിറഞ്ഞിരുന്നു. ശേഷം ആദ്യ ഗാനം ബേഷാരംഗം പുറത്തിറങ്ങിയതോടെ ഹിന്ദുത്വവാദികളുടെ രൂക്ഷമായ ആക്രമണമാണ് ചിത്രം നേരിട്ടത്. എന്നാല്‍ അതെല്ലാം അതിജീവിച്ച് മികച്ച വിജയമാണ് പത്താന്‍ നേടിയത്.

ഈ സമയത്തൊന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വലിയ വിജയം നേടിയതിന് ശേഷം ആദ്യമായി സംവിധായകന്‍ സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരിക്കുകയാണ്. ബോയ്കോട്ട് വാദികള്‍ക്കെതിരെയാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

‘ചിത്രത്തില്‍ അപകടകരമായി ഒന്നുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു. കാരണം ആ സമയത്ത് അവര്‍ സിനിമ കണ്ടിട്ടില്ലായിരുന്നു. പിന്നീട്, അവര്‍ ചിത്രം കണ്ടു, വലിയ വിജയമാക്കി. ബോയ്കോട്ട് വാദികളുടെ അജണ്ടകള്‍ പരാജയപ്പെട്ടു’, എന്നാണ് സംവിധായകന്‍ പറഞ്ഞത്.

ചിത്രം റിലീസ് ചെയ്ത ബുധനാഴ്ച 55 കോടിയാണ് ചിത്രം നേടിയത്. വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 58.50 കോടി, ഞായര്‍ 51.50 കോടി എന്നിങ്ങനെയാണ് ആദ്യ ഞായര്‍ വരെ പത്താന്‍ നേടിയത്.

ഈ ആഴ്ചയും കലക്ഷനില്‍ റെക്കോര്‍ഡ് നേട്ടം തന്നെയാണ് പത്താന്‍ നേടിയത്. 25 കോടി, 21 കോടി, 18 കോടി എന്നിങ്ങനെയാണ് ഈ തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള കളക്ഷന്‍ കണക്ക്. കെജിഎഫ് ചാപ്റ്റര്‍ 2, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളുടെ കളക്ഷനും ചിത്രം മറികടന്നു.

ദംഗല്‍ 13 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി വേര്‍ഷന്‍ പത്ത് ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി വേര്‍ഷന്‍ 11 ദിവസം കൊണ്ടും 300 കോടി ക്ലബ്ബില്‍ എത്തിയപ്പോള്‍ വെറും 7 ദിവസം കൊണ്ടാണ് പത്താന്‍ റെക്കോര്‍ഡ് മറികടന്നത്.