സൗന്ദര്യ വിളിച്ചിട്ട് രണ്ടുമാസം ഗർഭിണി ആണെന്ന് പറഞ്ഞു !! പിറ്റേ ദിവസം അറിയുന്നത് അവരുടെ അപകടമരണ വാർത്ത ആണ്

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു നടി സൗന്ദര്യ. താരം വിമാനപകടത്തില്‍ മരിച്ചിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുകയാണ്. സൗന്ദര്യയുടെ ഓര്‍മ്മകള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്നുണ്ട്. സംവിധായകന്‍ ആര്‍.വി ഉദയകുമാറിന്റെ വാക്കുകളാണ് താരത്തിന്റെ…

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു നടി സൗന്ദര്യ. താരം വിമാനപകടത്തില്‍ മരിച്ചിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുകയാണ്. സൗന്ദര്യയുടെ ഓര്‍മ്മകള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്നുണ്ട്. സംവിധായകന്‍ ആര്‍.വി ഉദയകുമാറിന്റെ വാക്കുകളാണ് താരത്തിന്റെ ആരാധകരെ ഇന്നും വേദനപ്പെടുത്തുന്നത്.  “നടി സൗന്ദര്യയെ ഞാനാണ് സിനിമയില്‍ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എന്നെ അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ അതൃപ്തനായിരുന്നു. മറ്റുള്ളവര്‍ക്ക് മുമ്ബില്‍ എന്നെ സാര്‍ എന്നു വിളിച്ചാല്‍ മതിയെന്നു സൗന്ദര്യയോട് ഞാന്‍ പറയുമായിരുന്നു.

soundarya

എന്നാല്‍ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടുതുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു.” “എന്നോട് പ്രത്യേക ആദരവും സ്നേഹവും അവര്‍ക്കുണ്ടായിരുന്നു. തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്തിരുന്നു, അതില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു.’ ‘ആ സിനിമ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാന്‍ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗര്‍ഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവര്‍ ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചു.അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോള്‍ അവര്‍ അപകടത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി.

soundrya1

അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല’ ഉദയകുമാര്‍ പറഞ്ഞു.