‘റൈറ്ററെ മാറ്റണമെന്ന് ദിലീപ് പറഞ്ഞു! അനിയന്‍ മാറി നില്‍ക്ക് അല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഞാന്‍ പറഞ്ഞു-വിനയന്‍

വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് നേടുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള വിനയന്റെ വിജയകരമായ തിരിച്ചുവരവാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ഉറപ്പിച്ചു പറയുന്നു. സിനിമയില്‍ നിന്ന് നിരവധി വെല്ലുവിളികളേയും പരാജയങ്ങളേയും അതിജീവിച്ചാണ് താന്‍ ഇവിടെ വരെ എത്തിയത് എന്ന് വിനയന്‍ പറയുന്നു. ഏറെക്കാലം ദിലീപുമായി ഉണ്ടായിരുന്ന പിണക്കവും ആ ചിത്രത്തിലേക്ക് ജയസൂര്യ വന്നതുമെല്ലാം വിനയന്‍ വ്യക്തമാക്കി.

ആകാശഗംഗ, കല്യാണ സൗഗന്ധികം, ഇന്‍ഡിപെന്‍ഡന്‍സ് അങ്ങനെ കൊച്ച് കൊച്ച് സിനിമകള്‍ ചെയ്ത് വിജയിച്ച് നിന്ന സമയത്താണ് കലാഭവന്‍ മണിയെനായകനാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ചെയ്തത്. അന്ന് മുതല്‍ പ്രേക്ഷകര്‍ എനിക്കൊരു ബ്ലാങ്ക് ചെക്കാണ് നല്‍കിയിരുന്നതെന്നും വിനയന്‍ പറയുന്നു.

ശേഷം ദിലീപ് വലിയ താരമായതിന് ശേഷം, ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ സിനിമയിലെ എഴുത്തുകാരനെ മാറ്റണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ‘തല്‍ക്കാലം അനിയന്‍ ഒന്ന് മാറി നില്‍ക്ക്, അല്ലാതെ വേറെ മാര്‍ഗമില്ല. ഞാന്‍ റൈറ്ററെ മാറ്റില്ല’ എന്ന് പറഞ്ഞ് താന്‍ വാശിയില്‍ നിന്നെന്നും വിനയന്‍ പറയുന്നു.

പിന്നീടാണ് ജയസൂര്യ വരുന്നത്. അതിന് മുമ്പ് കരുമാടിക്കുട്ടനില്‍ സുരേഷ് കൃഷ്ണയെ വില്ലനാക്കി. അതിന് ശേഷം മണിക്കുട്ടന്‍, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവരിലൊക്കെ റിസ്‌കായിരുന്നു.

22 വയസുള്ളപ്പോഴാണ് പൃഥ്വിരാജിനെ വച്ച് ‘സത്യം’ ചെയ്തത്. പൃഥ്വിരാജിനെ വച്ച് ഇതുവല്ലതും നടക്കുമോ എന്ന് ചോദിച്ചവരുണ്ടായിരുന്നു. ഇന്ന് പൃഥ്വി ആക്ഷന്‍ ഹീറോയായല്ലേ എന്നും വിനയന്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറുകളെ വെച്ച് പടം ചെയ്യുക സുഖമുള്ള കാര്യമാണ്, പക്ഷേ കഴിവുള്ള ഒരു ചെറുപ്പക്കാരനെ കിട്ടിയാല്‍ അയാളെ മേക്കോവര്‍ ചെയ്ത്, റീഫോം ചെയ്‌തെടുക്കുക അതില്‍ വിജയിക്കുക എന്ന് പറയുന്നത് എനിക്ക് നൂറ് സൂപ്പര്‍ സ്റ്റാറുകളെ വെച്ച് പടം ചെയ്യുന്ന സംതൃപ്തിയാണ്. അത് ചെയ്യുമ്പോഴുള്ള ത്രില്ല് ഭയങ്കരമാണെന്നും വിനയന്‍പറയുന്നു.

Anu B