സംവിധായകൻ വി.എം വിനുവിന്റെ മകൾ വിവാഹിതയായി

പ്രശസ്ത സംവിധായകൻ വി. എം വിനുവിന്റെ മകൾ വർഷ വിവാഹിതയായി. കോഴിക്കോട് വെച്ചായിരുന്നു വിവാഹം, നിത്യാനന്ദ്‌ ആണ് വർഷയുടെ വരൻ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്, വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ…

പ്രശസ്ത സംവിധായകൻ വി. എം വിനുവിന്റെ മകൾ വർഷ വിവാഹിതയായി. കോഴിക്കോട് വെച്ചായിരുന്നു വിവാഹം, നിത്യാനന്ദ്‌ ആണ് വർഷയുടെ വരൻ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്, വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. ഹിറ്റ് കുടുംബ ചിത്രങ്ങൾ ചെയ്ത സംവിധായകൻ ആണ് വിനു, വിനു സംവിധാനം ചെയ്ത വേഷം എന്ന ചിത്രത്തിൽ വർഷ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയമായ സിനിമകളിലൊന്നായ ബാലേട്ടൻ സംവിധാനം ചെയ്തത് വിനു ആയിരുന്നു.

2003ല്‍ വിഎം വിനുവിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു മോഹന്‍ലാലിന്റെ ബാലേട്ടന്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.instagram.com/p/CEMczzCgOTr/?utm_source=ig_web_button_share_sheet

ടിഎ ഷാഹിദിന്റെ തിരക്കഥയിലാണ് സംവിധായകന്‍ വിഎം വിനു ഈ ചിത്രം ഒരുക്കിയത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ രസകരമായ നര്‍മ്മ മൂഹുര്‍ത്തങ്ങളും നിരവധി ഉണ്ടായിരുന്നു. നെടുമുടി വേണു മോഹന്‍ലാലിന്റെ അച്ഛനായി എത്തിയ ചിത്രത്തില്‍ ദേവയാനി ആയിരുന്നു നായിക. ജഗതി ശ്രീകുമാര്‍, ഹരീശ്രി അശോകന്‍, സുധീഷ് ഇന്നസെന്റ്, റിയാസ് ഖാന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ചവയായിരുന്നു. അരോമ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം മണി ആയിരുന്നു ബാലേട്ടന്‍ നിര്‍മ്മിച്ചത്. കുടുംബ പ്രേക്ഷകരായിരുന്നു ചിത്രത്തെ കൂടുതല്‍ ഏറ്റെടുത്തത്.

അടുത്തിടെ ചിത്രത്തിൽ നായകനായി മോഹൻലാലിനെ അല്ല തീരുമാനിച്ചിരുന്നത് എന്ന് വിനു പറഞ്ഞിരുന്നു. ഒരു അച്ഛനും മകനും തമ്മിലുളള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്പര്‍ശിയായ ഒരുപാട് മൂഹുര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുളള ശ്രമമായിരുന്നു.തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു.

https://www.instagram.com/p/CEMYtpWAuOM/?utm_source=ig_web_button_share_sheet

തിരക്കഥയില്‍ ആരെയാണ് നടനായി മനസില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ജയറാമായാല്‍ കലക്കില്ലേ എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ എന്റെ മനസിലേക്ക് കടന്നുവന്ന നടന്റെ മുഖം മോഹന്‍ലാലിന്റെതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമ്മുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.വിഎം വിനു വെളിപ്പെടുത്തി.