‘പരസ്യമായി നടിയുടെ കാല്‍ മസാജ് ചെയ്ത് വിരലുകള്‍ വായിലിട്ടു’!!! രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പല ക്ലാസിക് സിനിമകളും ഒരുക്കിയ സംവിധായകന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതം ആണ്…

ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പല ക്ലാസിക് സിനിമകളും ഒരുക്കിയ സംവിധായകന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതം ആണ് അദ്ദേഹത്തിന്റേത്.

നടിമാരുമായുള്ള ബന്ധങ്ങളെല്ലാം വലിയ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്. തെലുങ്കിലെ മുന്നിലെ നടിമാരില്‍ ഒരാള്‍ ആണ് ആശു റെഡിയോടൊപ്പമുള്ള സംവിധായകന്റെ വീഡിയോ വലിയ വിമര്‍ശനമാണ് നേരിടുന്നത്.

ഫോട്ടോയില്‍ നടിയുടെ പാദങ്ങള്‍ രാം ഗോപാല്‍ വര്‍മ മസാജ് ചെയ്തു കൊടുക്കുകയാണ്. നടി സോഫയിലാണ് ഇരിക്കുന്നത്. താഴെ നിലത്ത് ഇരുന്നാണ് ഇദ്ദേഹം മസാജ് ചെയ്യുന്നത്.

ഇരുവരും ഒരുമിച്ച് ചെയ്ത പുതിയ ചിത്രമാണ് ഡെയിഞ്ചറസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇദ്ദേഹം പരസ്യമായി ഇവരുടെ വിരല്‍ വായില്‍ ഇടുകയും ചെയ്യുന്നു. നടിയുടെ സമ്മതത്തോടുകൂടിയാണ് ഇയാള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുള്ളത്.