ഒരേ സമയത്ത് അങ്ങനെ ചെയ്യുന്നത് ആണ് തെറ്റ്, വ്യത്യസ്ത സമയങ്ങളിൽ ചെയ്താൽ കുഴപ്പമില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരേ സമയത്ത് അങ്ങനെ ചെയ്യുന്നത് ആണ് തെറ്റ്, വ്യത്യസ്ത സമയങ്ങളിൽ ചെയ്താൽ കുഴപ്പമില്ല!

ഇന്ന് മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യ ദര്ശിനി. തെന്നിന്ത്യൻ സിനിമകളിൽ കൂടി പ്രശസ്തി നേടിയ താരം അവതാരികയായും തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മലയാള ടെലിവിഷനിൽ വിധി കർത്താവായി വന്നു പ്രേക്ഷക പ്രീതി നേടാനും താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം നടത്തിയ ഒരു ക്യൂ ആൻഡ് എ സെക്ഷനിൽ ഉള്ള ആരാധകരുടെ ചോദ്യവും താരത്തിന്റെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

നിരവധി ചോദ്യങ്ങളുമായായാണ് ആരാധകർ വന്നത്. അവയെല്ലാം വളരെ രസകരവും ആയിരുന്നു.  അതിൽ ഒരു ചോദ്യം താങ്കളുടെ കഴിഞ്ഞ കാലം ഇപ്പോഴത്തെ കാലത്തിനു എന്തെകിലും തരത്തിൽ ഉള്ള തടസ്സം ഉണ്ടാക്കിയോ എന്നാണ്. ഇതിനു കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാലത്തെ കുറിച്ചോർത്ത് വിഷമിച്ചിരുന്നാൽ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. നമ്മൾ ഇപ്പോഴും നമ്മുടെ ഭാവി കാലത്തെ കുറിച്ചായിരിക്കണം ചിന്തിക്കേണ്ടത് എന്നും ആണ് ദിവ്യ ദര്ശിനി പറഞ്ഞത്.

പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആയിരുന്നു താരം പിന്നെ മറുപടി പറഞ്ഞത്. സത്യത്തിൽ യഥാർത്ഥ ജീവിതത്തിൽ ആദ്യത്തെ പ്രണയം രണ്ടാമത്തെ പ്രണയം മൂന്നാമത്തെ പ്രണയം അങ്ങനെ ഒന്നും ഇല്ല. സിനിമയിൽ ആണ് അതൊക്കെ ഉള്ളത്. എന്റെ ഒരു കാഴ്ചപ്പാടിൽ ഒരു വ്യക്തി ഒരേ സമയം അഞ്ചും ആറും പേരെയൊക്കെ പ്രണയിക്കുന്നതിൽ ആണ് കുഴപ്പം. അല്ലാതെ അഞ്ചും ആരും തവണ വ്യത്യസ്ത സമയങ്ങളിൽ പ്രണയിക്കുന്നതിൽ ഒരു തെറ്റും ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്.

Trending

To Top