സാമ്പത്തികമായും കുറച്ചു പിന്നിലേക്ക് ആയിരുന്നു എന്റെ കുടുംബം

സ്വന്തം വീട് ഏതൊരു പെൺകുട്ടിക്കും സ്വർഗം ആയിരിക്കും. എന്നാൽ എല്ലാ പെൺകുട്ടികൾക്കും ഭർതൃവീട്  അങ്ങനെ ആകണം എന്നില്ല. ഈ കാലത്തും ഭർതൃവീട്ടിൽ പലതരത്തിൽ ഉള്ള വിഷമങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾ ധാരാളം ആണ് ഉള്ളത്. അത്തരത്തിൽ…

സ്വന്തം വീട് ഏതൊരു പെൺകുട്ടിക്കും സ്വർഗം ആയിരിക്കും. എന്നാൽ എല്ലാ പെൺകുട്ടികൾക്കും ഭർതൃവീട്  അങ്ങനെ ആകണം എന്നില്ല. ഈ കാലത്തും ഭർതൃവീട്ടിൽ പലതരത്തിൽ ഉള്ള വിഷമങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾ ധാരാളം ആണ് ഉള്ളത്. അത്തരത്തിൽ ദിവ്യ എന്ന പെൺകുട്ടി തന്റെ അനുഭവം തുറന്ന് പറയുകയാണ് ഇപ്പോൾ. ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് ദിവ്യ തന്റെ അനുഭവം വെളിപ്പെടുത്തിരിക്കുന്നത്. ദിവ്യയുടെ കുറിപ്പ് വായിക്കാം,

ഒരു സാദാരണ കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചത് , അതുകൊണ്ട് തന്നെ സാമ്പത്തികമായും കുറച്ചു പിന്നിലേക്ക് ആയിരുന്നു എന്റെ കുടുംബം . ഓരോ പെൺകുട്ടികളെയും പോലെ എനിക്കും ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു . നല്ലതുപോലെ പഠിക്കുക ,സ്ഥിരമായൊരു ജോലി നേടുക ഇതൊക്കെയായിരുന്നു എന്റെ സ്വപ്നത്തിൽ ഉണ്ടായിരുന്നത് . എന്നാൽ ഡിഗ്രി കഴിയാറായപ്പോൾ മുതൽ എനിക്ക് വിവാഹ ആലോചന വീട്ടുകാർ തുടങ്ങിവെച്ചു , ഇത്രക്ക് നേരത്തെ എനിക്ക് വിവാഹം എന്തിനാണ് എന്നുള്ള ചോദ്യത്തിന് “നിനക്ക് നല്ല പൊക്കമുണ്ട് ചേരുന്ന ഒരാളെ ഇപ്പൊ മുതൽ തിരക്കിയാലേ ലഭിക്കു” എന്നായിരുന്നു വീട്ടുകാരുടെ മറുപടി . ഒപ്പം ബന്ധുക്കൾ ഇക്കാര്യത്തെച്ചൊല്ലി വീട്ടുകാരെ നിർബന്ധിക്കാനും തുടങ്ങി .അങ്ങനെ കുറച്ചുനാളത്തെ അന്വഷണത്തിനു ശേഷം എനിക്കൊരു ആലോചന വന്നു . വല്യ കുഴപ്പമില്ല എന്ന് തോന്നിയ വിവാഹ ആലോചനയ്ക്ക് എന്റെ ആഗ്രഹങ്ങൾക്ക് ഒന്നും അവർ ഒരു എതിരല്ലായിരുന്നു . വിവഹ ശേഷം കൂടുതൽ പഠിക്കുന്നതിനോ , ജോലി ചെയ്യുന്നതിലോ ഒന്നും അവർക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.

വിവാഹത്തെക്കുറിച്ചോ വിവാഹജീവിതത്തെക്കുറിച്ചോ മനസിലാക്കാനുള്ള പ്രായമോ പക്വതയൊന്നും അന്ന് എനിക്കുണ്ടായിരുന്നില്ല. ഒടുവിൽ വിവാഹനിച്ചയം ദിവസം എത്തി .ചുരുക്കി പറഞ്ഞാൽ എന്റെ പ്രേശ്നങ്ങൾ തുടങ്ങിയ ദിവസം .വിവാഹ നിച്ഛയ ദിവസം തന്നെ ചെറുക്കൻ വീട്ടുകാർക്ക് വേണ്ട പിന്തുണ നൽകിയില്ല എന്നുള്ള പരാതിയിലാണ് ഈ ബന്ധം തുടങ്ങിയത് .അവരുടെ ഭാഗത്ത് നിന്ന് വളരെ അധികം അതിഥികൾ എത്തിയിരുന്നു വിലപിടിപ്പുള്ള മദ്യങ്ങളും ഭക്ഷണവും വാങ്ങാൻ എന്റെ കുടുംബത്തെ നിർബന്ധിച്ചു . സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും എന്റെ നല്ല ഭാവിയെ ഓർത്ത് പാവം എന്റെ വീട്ടുകാർ എല്ലാം സമ്മതിച്ചു..വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയതോടെ വീട്ടുജോലിക്കാരിയെ പറഞ്ഞ് വിട്ട് ആ ജോലി എനിക്ക് സമ്മാനമായി തരുകയായിരുന്നു അമ്മായിഅമ്മ ചെയ്തത് . അതിരാവിലെ ഉണർന്ന് വീട്ടിലെ എല്ലാ പണിയും ചെയ്ത ശേഷമായിരുന്നു ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത് . മാത്രമല്ല ജോലിയിൽ ലഭിക്കുന്ന ശമ്പളം അണാ പൈസ ചെലവാക്കാതെ മുഴുവൻ ഭർത്താവിന്റെ വീട്ടിൽ നൽകണം എന്നും ഉത്തരവിട്ടു . എന്റെ വീട്ടുകാരെയും കൂട്ടുകാരെയും കാണാനുള്ള അനുമതിയും അവർ നിഷേധിച്ചു . എല്ലാം കേട്ട് കൊണ്ട് ഒരക്ഷരം പോലും പറയാതെ ഭർത്താവ് അമ്മയോടൊപ്പം നിന്നു .

ജീവിതത്തിൽ ഒറ്റക്കായി പോകുന്ന നിമിഷം ഞാൻ ശരിക്കും അനുഭവിച്ചു . ഒടുവിൽ ഗർഭിണിയാകാൻ എന്നെ ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചു . ഗർഭിണിയായാലും എനിക്ക് ജോലി ഭാരത്തിന് കുറവുണ്ടാകില്ല എന്നുറപ്പായിരുന്നു . ഒടുവിൽ നിര്ബദ്ധത്തിനു വഴങ്ങി ഗർഭിണിയായി . തുടർ ചികിത്സയ്‌ക്കോ പരിശോധനയ്‌ക്കോ ആരും സഹായത്തിനു വന്നില്ല .വയ്യാത്ത ഘട്ടത്തിലും ജോലിക്ക് ഒരു കുറവും നൽകിയില്ല എല്ലാം എന്റെ ഉത്തരവാദിത്തത്തിൽ നൽകിയിട്ട് അവർ സുഖമായി ജീവിച്ചു . ഗർഭിണി ആയതിന്റെ ഷീണത്തോടെ ആശുപത്രിയിൽ പോകുമ്പോൾ ഒന്ന് കൂട്ടുവരാൻ പോലും ഭർത്താവിനെ അമ്മായിഅമ്മ വിട്ടില്ല ..ഓരോ ദിവസം കഴിയുംതോറും ഇഷ്ട ഭക്ഷണങ്ങൾ ഗർഭിണികൾ കഴിക്കേണ്ട സമയത്ത് വിശപ്പ് മാറാനുള്ള ഭക്ഷണം പോലും ലഭിക്കാതെയായി.

അങ്ങനെ ഇരിക്കെ ഭർത്താവിന്റെ സഹോദരിയുടെ മകൾ മണിക്കൂറുകൾ ടീവീ കണ്ടതിന് ഞാൻ ശകാരിച്ചുപോയി .. ഇത്രയും സമയം ടീവി കാണുന്നത് കുട്ടികൾക്ക് നല്ലതല്ല എന്ന് പറഞ്ഞത് ഭർത്താവിനെയും വീട്ടുകാരെയും ശരിക്കും ദേഷ്യത്തിലാക്കി. എന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന് എനിക്ക് തോന്നിയില്ല , സഹിക്കാവുന്നതിന് അപ്പുറം കേട്ടപ്പോൾ ഞാനും തിരികെ കുറെ കാര്യങ്ങൾ ചോദിച്ചു . അതിനു ഉത്തരം മുട്ടിയ വീട്ടുകാർ എനിക്ക് നൽകിയ പ്രതിഭലം എന്നെ ഇറക്കി വിടുക എന്നതായിരുന്നു . എന്റെ വീട്ടുകാരെ വിളിച്ച് എന്നെ അവരോടൊപ്പം പറഞ്ഞു വിടാൻ അവർ തീരുമാനിച്ചു . എന്റെ മാതാപിതാക്കൾ എത്തിയപ്പോൾ നിസഹായാവസ്ഥയിൽ നിറ വയറുമായി നിൽക്കുന്ന എന്നെ കണ്ട് കരഞ്ഞുപോയി . പിന്നീട് ആ വീട്ടിൽനിന്നും പടിയിറങ്ങി . വീട്ടിൽ നിന്നിറങ്ങിയ കാരണം ചോദിച്ചവരോടൊക്കെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞത് ഇതായിരുന്നു “അവൾ വയറ്റിൽ ചുമക്കുന്നത് ആരുടെ കുട്ടിയാണ് എന്ന് ആർക്കറിയാം ” എന്നായിരുന്നു . ഇത് എന്നെ വല്ലാതെ തളർത്തി , എന്നെ സമൂഹത്തിന് മുന്നിൽ നാണം കെടുത്താനുള്ള അവരുടെ ശ്രെമം ഞാൻ നല്ലൊരു ജീവിതം നയിച്ച് പരാജയപ്പെടുത്തും എന്നൊരു വാശിയായിരുന്നു .

തുടർന്ന് എന്റെ വീട്ടിൽ നിന്നും ജോലിക്ക് പോയി , ഇതിനിടയിൽ എന്റെ പൊന്നോമന എന്റെ ജീവിതത്തിലേക്ക് എത്തി. ഞാനിപ്പോൾ അവൾക്കും എന്റെ മാതാപിതാക്കൾക്കും ഒപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത് . പലപ്പോഴും അവൾ അച്ഛനില്ലാതെയാണ് വളരുന്നത് എന്ന സങ്കടം മനസ്സിൽ ഉണ്ടാവാറുണ്ട് , പക്ഷെ ആ നരകത്തിൽ ജീവിക്കുന്നതിലും നല്ലത് അവൾ അച്ഛനില്ലാതെ വളരുന്നത് തന്നെയാണ് എന്ന് എനിക്ക് തോന്നി . എന്റെ പൊന്നോമനയ്ക്ക് ഇന്ന് മൂന്നു വയസ് തികയുകയാണ് .അവൾക്ക് ഒരു കളിപ്പാട്ടം വാങ്ങി നൽകിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് .. എന്നെ പോലെയും എന്നെക്കാളും കൂടുതൽ ദുരിതം അനുഭവിക്കുന്ന പെൺകുട്ടികൾ ഇനിയും പല വീടുകളിലും ഉണ്ട്.