അവർ ലേഡി സൂപ്പർസ്റ്റാർ ആണെന്നുള്ളത് കൂടെ നിൽക്കുമ്പോൾ തന്നെ അനുഭവപ്പെടും! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവർ ലേഡി സൂപ്പർസ്റ്റാർ ആണെന്നുള്ളത് കൂടെ നിൽക്കുമ്പോൾ തന്നെ അനുഭവപ്പെടും!

divya prabha about nayanthara

അടുത്തിടെ ആണ് നയൻതാരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തിയ നിഴൽ സിനിമ പുറത്ത് ഇറങ്ങിയത്. മികച്ച പ്രതികരണം ആണ് ചിത്രം നേടിയെടുത്തത്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നത്. കുഞ്ചാക്കോ ബോബനെയും നയൻതാരയെയും കൂടാതെ ദിവ്യ പ്രഭ, റോണി ഡേവിഡ്, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. വളരെ സീരിയസ് ആയുള്ള കഥാപാത്രത്തെ ആണ് ചിത്രത്തിൽ ദിവ്യ പ്രഭ അവതരിപ്പിച്ചത്. ഡോക്ടർ ശാലിനി എന്ന സൈക്കോളജിസ്റ്റ് ആയിട്ടാണ് ദിവ്യ പ്രഭ ചിത്രത്തിൽ എത്തിയത്.  ഇപ്പോഴിതാ നയൻതാരയുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ദിവ്യ പ്രഭ.

ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് അവസാന മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് എനിക്ക് സിനിമയിലേക്ക് ക്ഷണം വരുന്നത്. കാസ്റ്റിംഗിൽ വന്ന എന്തോ ഒരു പ്രശ്നം ആയിരുന്നു കാരണം. അപ്പു വിളിച്ചിട്ട് നല്ല ഒരു കഥാപാത്രം ആണെന്നും ദിവ്യ ചെയ്താൽ നന്നായി ഇരിക്കും എന്നും എന്നോട് പറഞ്ഞു. ഷൂട്ടിങ് ഒന്നും ഇല്ലാതെ വല്ലാത്ത ഒരു വിരക്തിയിൽ ഇരുന്നപ്പോൾ ആണ് എനിക്ക് അപ്പുവിന്റെ കോൾ വരുന്നത്. ഇത് വരെ ഞാൻ ചെയ്തിട്ടില്ലാത്ത കഥാപാത്രം ആയിരുന്നു. അത് കൊണ്ട് തന്നെ ചെയ്തു നോക്കാം എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ ഞാൻ അഭിനയിക്കാൻ പോകുന്നത്.

നയൻതാരയുമായി സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അവർ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആണെന്ന് അവരുടെ കൂടെ നിൽക്കുമ്പോൾ തന്നെ നമുക് മനസ്സിൽ ആകും. നയൻതാരയുടെ കൂടെ അഭിനയിക്കുമ്പോൾ തന്നെ അവർ ഒരു സൂപ്പർസ്റ്റാർ ആണെന്നുള്ള ഫീൽ നമുക്ക് കിട്ടും. മറ്റുള്ള സഹതാരങ്ങളെ കംഫർട്ട് ആക്കാൻ അവർ ഇപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. വളരെ എലഗന്റ് ആയ ഒരു ലേഡി കൂടി യാണ് അവർ. അവർക്കൊപ്പം അഭിനയിക്കുന്നവരെ എല്ലാം അവർ ബഹുമാനിക്കാറുണ്ട്. അത് കൊണ്ടൊക്കെ തന്നെയാണ് അവർക്ക് ഇത്ര ഉയരങ്ങളിൽ എത്താൻ കഴിഞ്ഞത് എന്നും ദിവ്യ പ്രഭ പറഞ്ഞു.

 

 

 

 

 

 

 

 

Trending

To Top
Don`t copy text!