എല്ലാ മേഖലയിലും അത് പോലെയുള്ള മോശം സ്വഭാവക്കാർ ഉണ്ട്!

സ്ത്രീധനം എന്ന പരമ്പര കണ്ട ആരും തന്നെ ദിവ്യയെ മറക്കില്ല, കേരളത്തിന്റെ സ്വന്തം മരുമകളായി മാറുവാൻ ദിവ്യക്ക് ആ ഒരൊറ്റ സീരിയലിൽ കൂടി കഴിഞ്ഞു, സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ അമ്മായമ്മയുടെ ക്രൂര പീഡനത്തിന് ഇരയാകുന്ന…

Divya Ratheesh about life

സ്ത്രീധനം എന്ന പരമ്പര കണ്ട ആരും തന്നെ ദിവ്യയെ മറക്കില്ല, കേരളത്തിന്റെ സ്വന്തം മരുമകളായി മാറുവാൻ ദിവ്യക്ക് ആ ഒരൊറ്റ സീരിയലിൽ കൂടി കഴിഞ്ഞു, സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ അമ്മായമ്മയുടെ ക്രൂര പീഡനത്തിന് ഇരയാകുന്ന മരുമകളായിട്ടാണ് ദിവ്യ ആ സീരിയലിൽ അഭിനയിച്ചിരിക്കുന്നത്, സ്‌ക്രീനിലും ഇതേ പേരില്‍ അവതരിക്കാനുള്ള ഭാഗ്യമായിരുന്നു താരത്തിന് ലഭിച്ചത്. ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് ഈ പേരുകളിലായാണ് താരം അറിയപ്പെടുന്നത്.സ്ത്രീധനമെന്ന സിനിമ മാത്രമല്ല സീരിയലിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ദിവ്യയുടെ കരിയര്‍ മാറി മറിഞ്ഞതും ഇതോടെയായിരുന്നു. സംവിധായകനായ രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്.

സ്ത്രീധനത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് അധികം പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നില്ല. അടുത്തിടെ തനിക് മകൾ പിറന്ന സന്തോഷം പങ്കുവെച്ചുകൊണ്ട് ദിവ്യ എത്തിയിരുന്നു. കൊച്ചിയിൽ പ്രമുഖ നടിക്ക് ഉണ്ടായത് പോലെയുള്ള സമാനമായ അനുഭവം ഒരിക്കൽ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പുറത്ത് വിട്ടിരുന്നില്ല. അതോടെ ആ പ്രോജെക്റ്റിൽ നിന്ന് താൻ പിന്മാറിയെന്നും മോശക്കാർ എല്ലാ രംഗത്തും ഉണ്ടെന്നും അതിനു സിനിമ എന്നോ സീരിയൽ എന്നോ വ്യത്യാസം ഇല്ല എന്നും താരം പറഞ്ഞിരുന്നു.

ഏകദേശം ഇരുപതോളം ടെലിവിഷൻ പരമ്പരകളിലും പത്തോളം സിനിമകളിലും തിളങ്ങിയ താരം വിവാഹശേഷം ബോംബെയിലേക്ക് പോകുകയായിരുന്നു. കലാ സംവിധായകന്‍ രതീഷാണ് ദിവ്യയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. മകൾ പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് ദിവ്യയും രതീഷും എത്തിയിരുന്നു. വരദക്ഷിണ എന്നാണ് മകളുടെ പേര്. സന്തോഷാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടും സൗബിനും സൂരജും തകര്‍ത്ത് അഭിനയിച്ച സിനിമ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.