മലയാള തനിമയില്‍ ദിവ്യ ഉണ്ണി, പ്രായം താഴെയ്‌ക്കെന്ന് ആരാധകര്‍: സകുടുംബം ഒറ്റ ക്ലിക്കില്‍ വൈറല്‍

ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ താരസുന്ദരികളില്‍ പ്രമുഖയാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ അധികം സജീവമായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍…

ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ താരസുന്ദരികളില്‍ പ്രമുഖയാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ അധികം സജീവമായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ അടക്കം ദിവ്യ ഉണ്ണി നടത്തുന്ന ഓരോ ചലനങ്ങള്‍ക്കും വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നാടന്‍ വേഷത്തില്‍ കുടുംബ ചിത്രത്തില്‍ ഗ്രാമീണ സുന്ദരിയായി തിളങ്ങി നില്‍ക്കുകയാണ് താരം.

അമേരിക്കയില്‍ നിന്നാണ് താരം കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കേരളതനിമയില്‍ ദിവ്യയ്ക്ക് ഒപ്പം ഭര്‍ത്താവ് അരുണും മക്കളായ അര്‍ജുനും മീനാക്ഷിയും ഐശ്വര്യയുമുണ്ട്.

പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് താരത്തിന്റെ വയസ്സ് പിന്നിലേയ്ക്കാണ് സഞ്ചരിക്കുന്നത് എന്നാണ് ആരാധകരുടെ പ്രതികരണം. ദിവ്യ ഉടന്‍ സിനിമയിലേയ്ക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെയ്ക്കുന്നു.