Film News

മകളുടെ ചോറൂണിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി; ആശംസകൾ അറിയിച്ച് താരങ്ങളും

ബാലതാരമായി എത്തി പിന്നീട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ദിവ്യ ഉണ്ണി, ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ജനപ്രീതി ആർജിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാൺ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്.

പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി തുടർന്ന് പോവുകയായിരുന്നു, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്.

divya unni daughter

വെള്ളിത്തിരയില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് അരുണ്‍ കുമാര്‍ ദിവ്യയെ ജീവിതസഖിയാക്കിയത്.വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടേയും അരുണിന്റേയും വിവാഹം. അമേരിക്കയിൽ എൻജിനിയറാണ് അരുൺ. കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് താമസം. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇരുവരും ദിവ്യയോടൊപ്പമാണുള്ളത്. ജനുവരി 14 നാണു ദിവ്യ ഉണ്ണിക്ക് മകൾ പിറന്നത്.

ഇപ്പോള്‍ മകള്‍ ഐശ്വര്യയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്.

‘ഐശ്വര്യയുടെ ചോറൂണ്‍, ഞങ്ങളുടെ മകള്‍ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകള്‍ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം’ എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി കൊടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണി മകളെ മടിയില്‍ വച്ചിരിക്കുമ്ബോള്‍ ഭര്‍ത്താവ് അരുണാണ്‌ ചോറ് കൊടുക്കുന്നത്.

ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എന്റെ എല്ലാവിധ പ്രാര്‍ഥനകളും ഉണ്ടാവുമെന്ന്’ നടി ഭാമ കുറിച്ചു. വളരെയധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നടി മന്യ പറയുന്നത്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും ദിവ്യ ഉണ്ണിയുടെ കുഞ്ഞുവാവയ്ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ്.കൊവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് തന്നെയായിരുന്നു ചോറൂണ്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കള്‍.

Trending

To Top
Don`t copy text!