കുഞ്ഞുമാലാഖയോടൊപ്പമുള്ള ആദ്യ കുടുംബ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

കുഞ്ഞുമാലാഖയോടൊപ്പമുള്ള ആദ്യ കുടുംബ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

divya-unni-family

ബാലതാരമായി എത്തി പിന്നീട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ദിവ്യ ഉണ്ണി, ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ജനപ്രീതി ആർജിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാൺ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്.

പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി തുടർന്ന് പോവുകയായിരുന്നു, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. വെള്ളിത്തിരയില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് അരുണ്‍ കുമാര്‍ ദിവ്യയെ ജീവിതസഖിയാക്കിയത്.

divya unni

വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടേയും അരുണിന്റേയും വിവാഹം. അമേരിക്കയിൽ എൻജിനിയറാണ് അരുൺ. കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് താമസം. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇരുവരും ദിവ്യയോടൊപ്പമാണുള്ളത്. ജനുവരി 14 നാണു ദിവ്യ ഉണ്ണിക്ക് മകൾ പിറന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ദിവ്യ മകൾ പിറന്ന കാര്യം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മകളെ നെഞ്ചില്‍ കിടത്തിയുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഐശ്വര്യ എന്ന പേരാണ് മകള്‍ക്ക് നല്‍കിയിട്ടുള്ളത്.

അരുണ്‍കുമാര്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നും താരം കുറിച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് കുടുംബചിത്രവുമായി ദിവ്യ ഉണ്ണി എത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അതീവ സന്തോഷവതിയായാണ് താരം പോസ് ചെയ്തത്. രണ്ടാമതായി പോസ്റ്റ് ചെയ്ത ചിത്രവും ഇതിനിടയില്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

https://www.facebook.com/DivyaaUnniOfficial/photos/a.1738244706435690/2483552918571528/?type=3&__xts__%5B0%5D=68.ARAlyge-lezZtheWSVj_6X7v3fZZQT5hoB8K3efEdtHycCIkav-HAZMy7mqDCxAuxMHXgT64TkpgbK7h5NDydql8K7svHvYXTn7-AvYuZobUlLJ-dgf7_707cp-Jybq85ycGJfB8UGb4SSm6eELakaEzQuVFRq4wujb4EruzWQ_9nCN-vOPXEGV6fq3rmDA4ff5mSL803CjNBDNUEwL8OAYKK6ZTDmlLaOobPfNH7F8BvfsXuciTvu_aURxbm7hge-hcSv3-xrMTB9WsQkOcOt_valOmKNZonHVAkicOFimxX6podxy1C5_J0_ZiAYwGC5xgqu7Ep-LZuTG0VSjSNupqHyMc&__tn__=-R

Trending

To Top
Don`t copy text!