നടി ദിവ്യ വിശ്വനാഥ് അമ്മയായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ദമ്പതികൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി ദിവ്യ വിശ്വനാഥ് അമ്മയായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ദമ്പതികൾ

divya-viswanadh

സ്ത്രീധനം എന്ന പരമ്പര കണ്ട ആരും തന്നെ ദിവ്യയെ മറക്കില്ല, കേരളത്തിന്റെ സ്വന്തം മരുമകളായി മാറുവാൻ ദിവ്യക്ക് ആ ഒരൊറ്റ സീരിയലിൽ കൂടി കഴിഞ്ഞു, സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ അമ്മായമ്മയുടെ ക്രൂര പീഡനത്തിന് ഇരയാകുന്ന മരുമകളായിട്ടാണ് ദിവ്യ ആ സീരിയലിൽ അഭിനയിച്ചിരിക്കുന്നത്, സ്‌ക്രീനിലും ഇതേ പേരില്‍ അവതരിക്കാനുള്ള ഭാഗ്യമായിരുന്നു താരത്തിന് ലഭിച്ചത്. ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് ഈ പേരുകളിലായാണ് താരം അറിയപ്പെടുന്നത്.സ്ത്രീധനമെന്ന സിനിമ മാത്രമല്ല സീരിയലിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ദിവ്യയുടെ കരിയര്‍ മാറി മറിഞ്ഞതും ഇതോടെയായിരുന്നു. സംവിധായകനായ രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. മകളെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് രതീഷ് ഇപ്പോള്‍.

divya viswanadh baby

കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചും ദിവ്യ എത്തിയിരുന്നു. രതീഷിന്റേയും ദിവ്യയുടേയും സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് മകളെത്തിയത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

divya vuswanadh

രതീഷുമായുള്ള വിവാഹത്തിന് ശേഷം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു താരം. വിവാഹത്തിന് ശേഷവും ദിവ്യ സജീവമായിരുന്നു. ദിവ്യയുടെ ഭര്‍ത്താവാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടും സൗബിനും സൂരജും തകര്‍ത്ത് അഭിനയിച്ച സിനിമ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

Trending

To Top
Don`t copy text!