പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു വിവാഹം സംഭവിച്ചിരുന്നു, എന്നാൽ അവിടെ നിന്നും ഞാൻ ഓടി രക്ഷപ്പെടുക ആയിരുന്നു

മലയാളികൾക്ക് ഏറെ പരിചിതയായ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവും ആയ ദിയ സന, ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് ദിയ കൂടുതൽ ജനശ്രദ്ധ നേടിയത്, സോഷ്യൽ മീഡിയയിൽ സജീവമായ…

മലയാളികൾക്ക് ഏറെ പരിചിതയായ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവും ആയ ദിയ സന, ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് ദിയ കൂടുതൽ ജനശ്രദ്ധ നേടിയത്, സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, കഴിഞ്ഞ ദിവസം മരണപ്പെട്ട വിസ്മയയുടെ മരണത്തിൽ പ്രതിഷേധിക്കുകയാണ് ദിയ ഇപ്പോൾ, നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി.

Diya Sana Image
Diya Sana Image

അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്നാണ് ദിയ പറയുന്നത്, ഭര്‍തൃപീഡനത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോരാനും ശക്തമായി പ്രതികരിക്കാനും പെണ്ണ് ശീലിക്കണമെന്നാണ് ദിയ പറയുന്നത്. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി. അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി.

കുറെ ആര്‍ത്തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ സ്വയം നിയന്ത്രണം വിട്ട തീരുമാനം എടുക്കല്ലേ. ഈ സമാദ്രോഹികളുടെ ഇടയില്‍ നിന്നും ഇറങ്ങി അവരോടൊക്കെ നിയമപരമായി നീങ്ങി പ്രതികാരം ചെയ്യണം. ഇപ്പോഴും സ്വത്തിനു വേണ്ടി ആര്‍ത്തി മൂക്കുന്ന ഓരോ കുടുംബത്തിന് നേര്‍ക്കുമുള്ള ഒച്ച ആകണം ഓരോ പെണ്ണും.