ഒരു കോടിശ്വരനെയും കെട്ടിപിടിച്ചാണ് നടക്കുന്നത്, അടുത്ത കോടിശ്വരനെ ഇനി എപ്പോൾ പിടിക്കും! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു കോടിശ്വരനെയും കെട്ടിപിടിച്ചാണ് നടക്കുന്നത്, അടുത്ത കോടിശ്വരനെ ഇനി എപ്പോൾ പിടിക്കും!

Diya-about-Vyshnav

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.

Diya Krishna new photo with Vaishnav

Diya Krishna new photo with Vaishnav

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും ആരാധകർക്കിടയിൽ വളറെ ശ്രദ്ധേയം ആണ്. താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. വൈഷ്ണവ് ദിയയുടെ വീഡിയോകളിൽ സ്ഥിരം സാനിദ്യം ആയപ്പോൾ അത് ആരാണെന്നു അറിയാനുള്ള താൽപ്പര്യവും ആരാധകർക്ക് കൂടി. ഒടുവിൽ ഇരുവരും പ്രണയത്തിൽ ആണെന്ന് ആരാധകർ തന്നെ ഉറപ്പിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവർ വീഡിയോ വൈറലായിരുന്നു. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഇപ്പോൾ വൈഷ്ണവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദിയ. ദിയ പറയുന്നതിങ്ങനെ, എപ്പോഴാണ് വിവാഹം എന്നാണു പലരും ചോദിക്കുന്നത്. ഇപ്പോള്‍ കോടീശ്വരനെയും കെട്ടിപിടിച്ചാണ് നടപ്പ്, അടുത്ത കോടീശ്വരനെ എപ്പോള്‍ പിടിക്കുമെന്നൊക്കെയാണ് ഞങ്ങളെക്കുറിച്ചുള്ള ആളുകളുടെ കമെന്റ്. ഒരു നാരങ്ങാ വെള്ളം പോലും വാങ്ങിത്തരാത്ത ഇവൻ കോടിശ്വരൻ ആണെന് പറയുന്നത് എനിക്ക് മനസ്സിലാകുന്നതേ ഇല്ല. ഞങ്ങള്‍ പ്രണയത്തിലാണെങ്കിലും റൊമാന്‌സിനു സമയം കിട്ടുന്നില്ല. എപ്പോഴും തമ്മില്‍ അടിയാണെന്നും തല്ല് ഒഴിഞ്ഞ് നേരമില്ല. ഇതിന്റെ ഇടയ്ക്ക് എപ്പോൾ പ്രണയിക്കാൻ ആണ്? മാത്രവും അല്ല ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു സുഹൃത്തുക്കൾ തന്നെയാണ്. ഇവരുടെ ഇടയിൽ ഇരിക്കുമ്പോൾ എന്ത് ലവേഴ്സ് എന്നുമാണ് ദിയ പറഞ്ഞത്.

Trending

To Top