ബോയ്ഫ്രണ്ടിനൊപ്പം ദിയ കൃഷ്ണയുടെ അടുത്ത ട്രിപ്പ്..! ഇത്തവണ എങ്ങോട്ടാണെന്നോ.?

കൃഷ്ണ സിസ്‌റ്റേഴ്‌സിലെ എല്ലാവരും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണാ സിസ്‌റ്റേഴ്‌സില്‍ ദിയാ കൃഷ്ണയുടെ ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. തന്റെ ബോയ്ഫ്രണ്ട്…

കൃഷ്ണ സിസ്‌റ്റേഴ്‌സിലെ എല്ലാവരും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണാ സിസ്‌റ്റേഴ്‌സില്‍ ദിയാ കൃഷ്ണയുടെ ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. തന്റെ ബോയ്ഫ്രണ്ട് വൈഷ്ണവ് ഹരിചന്ദ്രനൊപ്പം യാത്ര തിരിച്ചിരിക്കുകയാണ് ദിയ. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ ഏറ്റവും പുതിയ യാത്രയെ കുറിച്ച് ദിയ ആരാധകരുമായി വിശേഷം പങ്കുവെച്ചിരിക്കുന്നത്.

തായ്‌ലാന്‍ഡിലേക്കാണ് ഇത്തവണത്തെ തന്റെ യാത്ര എന്നാണ് ദിയ അറിയിച്ചിരിക്കുന്നത്. തിരുവന്തപുരം എയര്‍ പോര്‍ട്ടില്‍ വെച്ചാണ് ദിയ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രയ്ക്ക് പുറപ്പെട്ടത്. യാത്രയിലെ വിശേഷങ്ങളും മറ്റും താരം തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വഴിയാണ് പങ്കുവെയ്ക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആഘോഷമാക്കുന്ന വ്യക്തിയാണ് ദിയ കൃഷണ. യാത്രകളും ദിയയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യം തന്നെയാണ്.

അത് ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പം ഉള്ളതാണെങ്കില്‍ മധുരം കൂടും. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി ജോഡികളാണ് ദിയ കൃഷണയും വൈഷ്ണവും. ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അഭിമുഖങ്ങളും റീല്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

കഴിഞ്ഞ അവധി ദിനങ്ങള്‍ ഇരുവരും ഒപ്പം ചിലവഴിച്ചത് മണാലിയില്‍ ആയിരുന്നു. ഇത്തവണ ഇരുവരും തായ്‌ലാന്‍ഡിലേക്കാണ് പോകുന്നത്. പ്രിയപ്പെട്ട ഓസിയ്ക്കും വൈഷ്ണവിനും എല്ലാവിധ ആശംസകളും നേര്‍ന്ന് ഫോളോവേഴസും എത്തുന്നുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ.

നാല് പെണ്‍മക്കളാണ് കൃഷ്ണ കുമാറിന് ഉള്ളത്. ഇതില്‍ ദിയ ഒഴിച്ച് ബാക്കി മൂന്ന് പേരും സിനിമാ രംഗത്ത് എത്തിയവരാണ്. എന്നാല്‍ ദിയ തന്റെ ബിസിനസും സോഷ്യല്‍ മീഡിയ കൊളാബറേഷനുമായി മുന്നോട്ട് പോവുകയാണ്.