ഒടുവിൽ ആ രഹസ്യം പുറത്ത് വിട്ട് വൈഷ്ണവ്, ആശംസകൾ നേർന്ന് ആരാധകരും!

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ ആരാധകർക്കിടയിൽ വളറെ ശ്രദ്ധേയം ആണ്. താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത്…

diya krishna with vaishnav

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ ആരാധകർക്കിടയിൽ വളറെ ശ്രദ്ധേയം ആണ്. താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ ഏറെയാണ്. ഓസി ടാക്കീസ് എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. വൈഷ്ണവ് ദിയയുടെ വീഡിയോകളിൽ സ്ഥിരം സാനിദ്യം ആയപ്പോൾ അത് ആരാണെന്നു അറിയാനുള്ള താൽപ്പര്യവും ആരാധകർക്ക് കൂടി. ഈ കഴിഞ്ഞ ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവർ വീഡിയോ വൈറലായിരുന്നു. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന താരത്തിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അവയോട് ഒന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വൈഷ്ണവ് പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ഏറെ നാളുകൾ ആയുള്ള ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് വൈഷ്ണവ്. ‘ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്’ എന്നുമാണ് ദിയയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് വൈഷ്ണവ് കുറിച്ചിരിക്കുന്നത്. വൈഷ്ണവിന്റെ ഈ പോസ്റ്റിനു ഐ ലവ് യു എന്ന കമെന്റ് ആണ് ദിയ നൽകിയിരിക്കുന്നത്. നിരവധി പേരാണ് വൈഷ്ണവിന്റെ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഞങ്ങൾക്ക് ഇത് പറയാതെ തന്നെ അറിയാമായിരുന്നു, ക്യൂട്ട് കപ്പിൾ, അത് പൊളിച്ചു തുടങ്ങിയ കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

diya about page
diya about page

22 വയസ്സുകാരിയായ ദിയ മാത്രമാണ് കൃഷ്ണകുമാറിന്റെ മക്കളുടെ കൂട്ടത്തിൽ ഇനി സിനിമയിൽ അഭിനയിക്കാൻ ഉള്ളത്. ബാക്കി മൂന്ന് പേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തി. ദിയയും ഉടൻ സിനിമയിൽ എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.