വിവാഹത്തിന്റെ തയാറെടുപ്പുകൾ നടക്കവെയാണ് ഗർഭിണിയായ വിവരം അറിയുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹത്തിന്റെ തയാറെടുപ്പുകൾ നടക്കവെയാണ് ഗർഭിണിയായ വിവരം അറിയുന്നത്!

diya mirza give birth to a baby

കഴിഞ്ഞ മെയ് മാസത്തിൽ ആണ് ബോളിവുഡ് താരം ദിയ മിർസ ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ആ വിവരം താരം ഇപ്പോൾ ആണ് ആരാധകരുമായി പങ്കുവെച്ചത്. മാസം തികയാതെ ആണ് താരം താൻ പ്രസവിച്ചത് എന്നും അത് കൊണ്ട് തന്നെ കുഞ്ഞു ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അതിനാലാണ് കുഞ്ഞു ജനിച്ച വിവരം താൻ ഇത് വരെ പുറത്ത് പറയാതിരുന്നത് എന്നും ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞു ഇപ്പോഴും ആശുപത്രിയിൽ ആണെന്നും എന്നാൽ അധികം വൈകാതെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് തങ്ങൾ എന്നും ദിയ കുറിച്ചു.

ബോളിവുഡ് സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് ദിയ മിർസ. നടിയും മോഡലും കൂടിയായ ദിയയ്ക്ക് തെന്നിന്ത്യയിലെ ആരാധകർ ഏറെയാണ്. ഈ കഴിഞ്ഞ 2021 ഫെബ്രുവരി 15 നു ആണ് ദിയ മിർസ ഏറെ നാളത്തെ പ്രണയത്തിനു ശേഷം വൈഭവ് രേഖിയെ വിവാഹം കഴിക്കുന്നത്. വ്യവസായി ആയ വൈഭവും ദിയയും തമ്മിൽ വര്ഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്നെയാണ് തന്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. വിവാഹ ചിത്രങ്ങളും ദിയ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നത്. വിവാഹത്തിന് ശേഷം മാലിദ്വീപിൽ തന്റെ പ്രിയതമനുമൊത്ത് ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാൽ വിവാഹത്തിന് മുൻപ് തന്നെ താൻ ഗർഭിണി ആയിരുന്നുവെന്നു താരം പറഞ്ഞപ്പോൾ പല തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും താരം നേരിട്ടത്. ഗർഭിണി ആയത് കൊണ്ടാണോ പെട്ടന്ന് വിവാഹം കഴിച്ചത് എന്ന ചോദ്യത്തിന് താരം തന്നെ മറുപടിയുമായി എത്തിയിരുന്നു.  വിവാഹത്തെ കുറിച്ച് സീരിയസ് ആയി ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞു ഉണ്ടായ കാര്യം ഞങ്ങൾ അറിയുന്നത്. അത് പുറത്ത് പറയാതിരുന്നതും വേറൊന്നും കൊണ്ടല്ല. ഗർഭം സുരക്ഷിതം ആണോ എന്ന് ഉറപ്പില്ലായിരുന്നു. അത് ഉറപ്പു വരുത്തിയിട്ട് പുറത്ത് പറയാം എന്ന് കരുതി. അല്ലാതെ എന്റെ ഗർഭത്തിന്റെ ഭലമായൊന്നും അല്ല ഞങ്ങൾ വിവാഹിതർ ആയതെന്നും ആണ് ദിയ പറഞ്ഞത്.

Trending

To Top