സ്ത്രീകൾക്ക് ലഭിക്കുന്ന സംരക്ഷണം ഒരിക്കലും ദുരുപയോഗം ചെയ്യരുത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദിയ സന. ആക്ടിവിസ്റ്റും സോഷ്യൽ പ്രവത്തകയുമായി ദിയ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. പലപ്പോഴും ദിവ പങ്കുവെക്കുന്ന നിലപാടുകൾക്കും ചിത്രങ്ങൾക്കും എല്ലാം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദിയ സന. ആക്ടിവിസ്റ്റും സോഷ്യൽ പ്രവത്തകയുമായി ദിയ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. പലപ്പോഴും ദിവ പങ്കുവെക്കുന്ന നിലപാടുകൾക്കും ചിത്രങ്ങൾക്കും എല്ലാം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. എന്നാൽ അതൊന്നും തന്നെയോ തന്റെ ആശയങ്ങളെയോ ബാധിക്കുന്ന കാര്യം അല്ല എന്ന് ദിയ തന്റെ പ്രവൃത്തികളിൽ കൂടിതെളിയിച്ചിട്ടുണ്ട്. അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ദിയ ഇതിനോടകം.

diya sana.1
diya sana.1

ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ദിയ സന പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് ഉണ്ടെന്നുള്ളത് ശരിയാണ്. കാസ്റ്റിംഗ് കൗച്ച് എന്ന് പറഞ്ഞു ആളുകൾ പറയുന്നതിൽ ശരിയുമുണ്ട്. തെറ്റുമുണ്ട്. മീ ടു എന്നത് സത്യമായ കാര്യം തന്നെയാണ്. അത് മോശമായ രീതിയിൽ തന്നെ പല സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇന്ന് അവസരത്തിന് വേണ്ടി വിളിക്കുമ്പോൾ തന്നെ അഡ്ജസ്റ്റുമെന്റുകൾ ഒക്കെ പറ്റുമെന്നു പറയുന്നവർ ഉണ്ട്.

Diya Sana Image
Diya Sana Image

അവസരങ്ങൾക്ക് വേണ്ടി വഴങ്ങി കൊടുത്തിട്ട് കാര്യം കണ്ടു കഴിയുമ്പോൾ കാസ്റ്റിംഗ് കൗച്ച്, മീ ടു എന്നൊക്കെ പറയുന്നത് ശരിയായ കാര്യമല്ല. സ്ത്രീകൾക്ക് ഒരു സംരക്ഷണം ഇന്ന് ലഭിക്കുന്നത് ലെജെൻഡുകൾ ആയ ഒരുപാട് സ്ത്രീകളുടെ പരിശ്രമം കൊണ്ടാണ്. അവരുടെ നിരന്തരമായ അധ്വാനം കൊണ്ടാണ് ഇന്ന് സമൂഹത്തിൽ സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള രീതികളിൽ കൂടി ആ സംരക്ഷണം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും ആ രീതിയോട് തനിക്ക് യോജിക്കാൻ ആവില്ലെന്നുമാണ് ദിയ സന പറഞ്ഞത്.