ഞാൻ മൂന്നാമതൊരാളെണെന്ന്നും ഞാൻ സംസാരിക്കണ്ട എന്നുമാണ് സീമ പറയാതെ പറഞ്ഞത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ മൂന്നാമതൊരാളെണെന്ന്നും ഞാൻ സംസാരിക്കണ്ട എന്നുമാണ് സീമ പറയാതെ പറഞ്ഞത്!

diya sana fb post

ദിയ സേനയ്‌ക്കെതിരെ ആരോപണവുമായി സീമ വിനീത് ഇപ്പോൾ എത്തിയിരുന്നു. ദിയ  മൂന്നാമത് ഒരാൾ ആണെന്നും ട്രാൻസ് കമ്മ്യൂണിറ്റിയിൽ വിഭജനം ഉണ്ടാക്കാൻ വേണ്ടി ദിയ ശ്രമിക്കുന്നുണ്ടെന്നും ഒക്കെയാണ് ഒരു ഫോൺ കോൾ ഓഡിയോ പങ്കുവെച്ച് കൊണ്ട് സീമ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സീമയുടെ പോസ്റ്റിനു പ്രതികരണവുമായി അപ്പോൾ തന്നെ ദിയയും എത്തിയിരുന്നു. ഇതിപ്പോ എന്താണ് എന്നെ ബ്ലായിം ചെയ്യുന്നത്??? ഇവിടെ എവിടെയാണ് രണ്ടഭിപ്രായം?? നിങ്ങളല്ലേ ഉറച്ചു നിൽക്കേണ്ടത്?? ഞാനെപ്പോഴും മൂന്നാമത്തെ ആളാണല്ലോ.. കൊള്ളാം…എന്നുമാണ് ദിയ നൽകിയ കമെന്റ്. ശേഷം ഈ നിങ്ങൾ തന്നെ അല്ലെ ഇന്നലെ പോസ്റ്റ്‌ ഇട്ടത് അമ്മയുടെയും കുഞ്ഞമ്മയുടെയും അല്ല വിഷയം ഹോസ്പിറ്റലും ഡോക്ടറും ആണെന്ന് പിന്നെ ഈ വോയിസ്സിൽ എന്താണ് നിങ്ങൾ ഉദ്ദേശിച്ചത് എന്ന് സീമ മറുപടിയും നൽകിയിരുന്നു. ഇപ്പോൾ ദിയ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

diya sana.1

diya sana.1

Vineeth Seema എന്നെ ബ്ലായിം ചെയ്തിട്ട ഓഡിയോയിൽ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ പല കമ്മ്യൂണിറ്റികളും എന്നോട് പറഞ്ഞ കാര്യങ്ങളും ഞാൻ മനസിലാക്കിയതുമാണ്… പേഴ്സണലായി ഒരാളോട് സംസാരിച്ചത് ആ കമ്മ്യൂണിറ്റി റെക്കോർഡ് ചെയ്ത് എന്റെ പേരിലേക് മാത്രം വിഷയമാക്കി.. ഇവിടെ ഈ പോസ്റ്റിൽ പറഞ്ഞത് അമ്മ മക്കൾ ബന്ധങ്ങളുടെയും മറ്റൊരു ആത്മഹത്യയുടെയും ഫോട്ടോ വെട്ടിമറ്റിയതിന്റെയും ഇടയിൽ ഈ ഇടയിൽ എന്നത് മറ്റുള്ള ആളുകൾ പറയുന്നത് ശെരിയല്ല എന്ന വ്യാഖ്യാണമാണ് എന്നാണ് എനിക്കെതിരെ പോസ്റ്റിട്ടവർ എടുത്ത രീതി… അതല്ല ആ വിഷയങ്ങളും സംസാരിക്കണം… എന്നാൽ നമ്മുടെ സമരം അനന്യയുടെ നീതിക്ക് വേണ്ടിയാണ്.. ഇന്നലെ നടന്ന ചർച്ചകളിൽ റിനൈ മെഡിസിറ്റിയും ഡോക്ടർ അർജുൻ അശോകും മുങ്ങിയതാണോ അതോ പർപാസായി പലരും മുക്കിയതാണോ എന്ന തോന്നലുണ്ടായി അതിനാൽ ഇട്ട പോസ്റ്റ്‌ ആണ്…

കമ്മ്യൂണിറ്റിക് ഉള്ളിലുള്ള ആളുകൾ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അവരും കൂട്ടുപ്രതികളാണ്.. സ്വാഭാവികമായും എനിക് കിട്ടിയ ഇൻഫർമേഷൻ വച്ചാണ് ഞാൻ പറഞ്ഞതും… ഇപ്പോഴും റിനൈ മെഡിസിടിയും അർജുൻ അശോകും കൂട്ടരുമാണ് മുഖ്യ ആരോപിതർ… ബാക്കിയൊക്കെ പറയേണ്ടത് കമ്മ്യൂണിറ്റികൾ തന്നെയാണ്… ഇപ്പൊ തന്നെ ഞാൻ പറഞ്ഞ വിഷയങ്ങളെ കമ്മ്യൂണിറ്റി തന്നെ വളച്ചൊടിക്കുന്നു… ഞാൻ മൂന്നാമതൊരാളെണെന്ന്നും ഞാൻ സംസാരിക്കണ്ട എന്നുമാണ് സീമ പറയാതെ പറഞ്ഞത്.. അത്കൊണ്ട് തന്നെ ഇനിമുതൽ കമ്മ്യൂണിറ്റിയുടെ ഇടയിലെ കാര്യങ്ങൾ ഞാൻ സംസാരിക്കില്ല… അനന്യക് നീതി കിട്ടും വരെ പോരാടും..

Trending

To Top