എന്റെ മടിയിൽ കിടന്ന് ചാച്ചിക്കോ, മകൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാള സിനിമയിൽ ഒരു കാലഘട്ടത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി, ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാണ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി…

മലയാള സിനിമയിൽ ഒരു കാലഘട്ടത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി, ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാണ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്. പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി തുടർന്ന് പോവുകയായിരുന്നു, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്.

കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. വെള്ളിത്തിരയില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് അരുണ്‍ കുമാര്‍ ദിവ്യയെ ജീവിതസഖിയാക്കിയത്.കഴിഞ്ഞ ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പം ജീവിതം ആസ്വദിക്കുകയാണ് താരം.കൊവിഡ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് 2020 ജനുവരിയിലായിരുന്നു നടി മൂന്നാമതും അമ്മയായത്.  ഇപ്പോൾ തന്റെ മകൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, തന്റെ കുഞ്ഞിന്റെ മടിയിൽ തലവെച്ചു കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.

കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. വെള്ളിത്തിരയില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് അരുണ്‍ കുമാര്‍ ദിവ്യയെ ജീവിതസഖിയാക്കിയത്.കഴിഞ്ഞ ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു