സച്ചിയുടെ മരണകാരണം ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ്; വാർത്തയോട് പ്രതികരിച്ച് ഡോക്ടർ - മലയാളം ന്യൂസ് പോർട്ടൽ
Film News

സച്ചിയുടെ മരണകാരണം ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ്; വാർത്തയോട് പ്രതികരിച്ച് ഡോക്ടർ

sachy-death-reason

അന്തരിച്ച സംവിധായകൻ സച്ചിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വർത്തകളോട് അദ്ദേഹത്തെ ചികിത്സിച്ച ഡോ. പ്രേംകുമാര്‍ പ്രതികരിക്കുകയാണ്. സച്ചിക്ക് ശാസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായി എന്ന വാർത്ത തെറ്റാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറുകൾക്ക് ശേഷമാണു ഹൃദയാഘാതം സംഭവിച്ചത്. ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്.

Sachy_director

ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതല്‍ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മെയ് 1 നായിരുന്നു.  മെയ് നാലിന് ഡിസ്ചാർജ് ആയി അദ്ദേഹം വീട്ടിലേക്ക് പോകുകയും ചെയ്തു. രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂണ്‍ 15 നാണ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂര്‍ത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവില്‍ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു.  സ്‌പൈനൽ അനസ്തേഷ്യ ആണ് അദ്ദേഹത്തിന് നൽകിയത്.

Sachy_director

അദ്ദേഹത്തിന്റെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്ക് ശേഷം സച്ചിയെ ഐസിയു വിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോൾ ആണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളില്‍ കയറി സംസാരിച്ചത്. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോടും സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച്‌ പോയത്. ഉടൻ തന്നെ ഞങ്ങൾ അടിയന്തര ചികിത്സ നൽകിയ ശേഷം ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി’. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍ പറയുന്നു

Trending

To Top
Don`t copy text!