നിപയെ ‘കീഴടക്കിയത്’ പോലെ കൊറോണ ഉടൻ അപ്രത്യക്ഷമാകും എന്ന് വിചാരിക്കുന്നത് തെറ്റാണ്. ഇനിയും കുറേ നാൾ ഭൂമി കൊറോണയുടേത് കൂടി തന്നെയായിരിക്കും!! വൈറലായി ഡോക്ടറുടെ കുറിപ്പ്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്. രോഗം…

facebook-post

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്. രോഗം പടരാതിരിക്കുവാൻ നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുകയാണ്. ഇവരുടെ കൂടെ ഒറ്റ കെട്ടായി ജനങ്ങളും കൂടെ ഉണ്ട്. പല രാജ്യങ്ങളിലും നിരവധി ജീവനുകൾ ആണ് കൊറോണ മൂലം നഷ്ട്ടമായത്, ഇ മഹാമാരിയെ തുരത്താനുള്ള തന്ത്രപ്പാടിലാണ് എല്ലാവരും. ഇപ്പോൾ ഒരു ഡോക്ടറുടെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

കൊറോണ നമ്മളെ ഇപ്പോഴെങ്ങും വിട്ടു പോകില്ല എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കുറിച്ചിരിക്കുകയാണ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ 

ഇനി വരാൻ പോകുന്നത് കൊറോണാ കാലം.

നമ്മൾ നിപയെ ‘കീഴടക്കിയത്’ പോലെ കൊറോണ ഉടൻ അപ്രത്യക്ഷമാകും എന്ന് വിചാരിക്കുന്നത് തെറ്റാണ്.

ഇനിയും കുറേ നാൾ ഭൂമി കൊറോണയുടേത് കൂടി തന്നെയായിരിക്കും. അതു മനസ്സിലാക്കി ജീവിക്കുവാൻ പഠിക്കുകയാണ് ബുദ്ധി.

വ്യക്തിശുചിത്വം എന്നെന്നേക്കുമായി പാലിക്കേണ്ടി വരും.

കൊറോണക്കെതിരെ ഹേർഡ് ഇമ്മ്യൂണിറ്റി (herd immunity) എന്ന പ്രതിഭാസം പതുക്കെപ്പതുക്കെ നിലവിൽ വരും. അതായത് പുതിയതായി ഭൂമിയിൽ ഉടലെടുത്ത ഒരു അണുവിനെതിരെ മനുഷ്യസമൂഹത്തിന് മൊത്തത്തിൽ ഉടലെടുക്കുന്ന പ്രതിരോധ ശക്തിയാണ് ഹേർഡ് ഇമ്മ്യൂണിറ്റി. എന്നു വച്ചാൽ പണ്ട് തുടക്കത്തിൽ മാരകമായിരുന്ന പല അണുബാധകളും ഇന്ന് അത്ര മാരകമേയല്ല എന്ന പ്രതിഭാസം.

അതിൻ്റെ ചെറിയ ഒരു ഉദാഹരണം പറയാം. സായിപ്പിന് തട്ടുകടയിൽ നിന്ന് കഴിച്ചാൽ വയറിളക്കം വരുമെങ്കിലും, നാട്ടുകാരൻ തട്ടുകടയിൽ നിന്ന് കഴിച്ചാൽ വയറിളക്കം വരണമെന്നില്ല. അത് നാട്ടുകാർക്ക് ആ വയറിളക്കമുണ്ടാക്കുന്ന ബാക്ടീരിയക്കെതിരെ ഹേർഡ് ഇമ്മ്യൂണിറ്റി ഉള്ളതുകൊണ്ടാണ്.

ചുരുക്കം പറഞ്ഞാൽ കൊറോണയുടെ ആദ്യദിനങ്ങൾ കഴിഞ്ഞാൽ ജീവിതം ക്രമേണ സാധാരണഗതിയിൽ ആവും. പക്ഷേ ആദ്യദിനങ്ങൾ വളരെ പ്രസക്തമാണ്. എല്ലാ സർക്കാർ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.

https://www.facebook.com/drvinod.entdoctor/posts/3448617188486927