പതിനാറ് മണിക്കൂർ വഴിതെറ്റി അലഞ്ഞ മൂന്ന് വയസുകാരിക്ക് രക്ഷകനായത് ഈ നായ

ന്യൂസിലാൻഡിലെ ഒരു ചതുപ്പ് നിലത്തിൽ 16 മണിക്കൂർ ആണ് അറോറ എന്ന മൂന്നു വയസ്സുകാരി വഴിതെറ്റിപ്പോയത് എന്നാൽ പോലീസിനെ വരെ തോൽപ്പിച്ചു കൊണ്ട് തൻറെ വളർത്തുനായ മാക്സ് വളരെ കരുതലോടെ കൂടി സുരക്ഷിതയായി അവളെ…

dog-protectc-a-girl

ന്യൂസിലാൻഡിലെ ഒരു ചതുപ്പ് നിലത്തിൽ 16 മണിക്കൂർ ആണ് അറോറ എന്ന മൂന്നു വയസ്സുകാരി വഴിതെറ്റിപ്പോയത് എന്നാൽ പോലീസിനെ വരെ തോൽപ്പിച്ചു കൊണ്ട് തൻറെ വളർത്തുനായ മാക്സ് വളരെ കരുതലോടെ കൂടി സുരക്ഷിതയായി അവളെ അവരുടെ കുടുംബത്തിന് വളരെ സാഹസികമായി തിരിച്ച് ഏൽപ്പിച്ചു.

വളരെ അപകടം പിടിച്ച ഒരു ചതുപ്പ് നിലത്തിൽ ആണ് ഈ മൂന്നുവയസ്സുകാരി അകപെട്ട് പോയത്, കൂടാതെ അവിടെ നല്ല മഞ്ഞും ഉണ്ടായിരുന്നു ഈ സാഹചര്യത്തിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിൽ നിന്നാണ് ഈ കൊച്ചു പെൺകുട്ടിയെ മാക്സ് നായ രക്ഷിച്ചത്. മാക്സിന് ഭാഗികമായി കേൾവിശക്തിയും കാഴ്ചശക്തിയും ഇല്ല എന്നിരുന്നാലും വഴിതെറ്റി പോയപ്പോൾ കുഞ്ഞു പെൺകുട്ടിയുടെ കൂടെ തന്നെ വളരെകരുതലോടെയാണ് മാക്സ് നിന്നത്.

അവൻറെ കൂടെ കിടന്നതു കൊണ്ടുതന്നെ കുട്ടിക്ക് അധികം തണുപ്പ് ഏറ്റില്ല കൂടാതെ തൻറെ കൂടെ കളിച്ചു വളർന്ന നായക്കുട്ടി ആയതുകൊണ്ടുതന്നെ വഴിതെറ്റി പോയതിന്റെ പരിഭ്രമത്തിനാൽ കുട്ടിക്ക് ഉണ്ടായ പേടി ഒഴിവാക്കാൻ മാക്‌സിന് സാധിച്ചു, ഒപ്പം കരച്ചിൽ വന്നപ്പോൾ അത് മാറ്റുവാൻ മാക്സ് എന്തെങ്കിലും ചെയ്തിട്ടുണ്ടാകും എന്ന് പോലീസ് അധികൃതർ പറയുന്നു. അറോറയെ ഒരു പാറയുടെ കീഴിൽ സുരക്ഷിതമായി കിടത്തിയിട്ട് ആണ് മാക്സ് വീട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത് എന്നിട്ട് അവരെയും കൊണ്ട് അവളുടെ അടുത്ത് എത്തുകയായിരുന്നു.

കഴിഞ്ഞ 16 മണിക്കൂറുകളായി പോലീസ് പലയിടങ്ങളിലും തിരച്ചിൽ നടത്തിയിട്ടും കണ്ടുപിടിക്കാനാവാത്ത അറോറയെ രക്ഷിച്ചത് മാക്സ് എന്ന നായയാണ് എന്ന് അവർ പറയുന്നു. പോലീസിനു പോലും ചെയ്യാൻ പറ്റാത്ത പ്രവർത്തി ചെയ്തതിനാൽ ഇപ്പോൾ മാക്സിനെ അവർ വിളിക്കുന്നത് ‘സൂപ്പർ ഡോഗ്’ എന്നാണ്. കൂടാതെ നായക്ക് അവന്റെ ധീരതക്ക് അവർ ഹോണിറ്റി പദവിയും നൽകിക്കഴിഞ്ഞു ചുരുക്കിപ്പറഞ്ഞാൽ ഇനി മാക്സ് ഒരു പോലീസ് നായ കൂടിയാണ്. മാക്സ് ഒരു ബുഷ്ലാൻറ് എന്ന ഇനത്തിൽ പെട്ട നായകുട്ടി ആണ്. തൻറെ മകളെ വളരെ സുരക്ഷിതമായി എത്തിച്ച മാക്സിന് വേണ്ടി കുറച്ചുകൂടി നല്ല രീതിയിലുള്ള സേവനങ്ങൾ കൊടുക്കുന്നതിൽ ഉള്ള തിരക്കിലാണ് ഇപ്പോൾ അറോറയുടെ വീട്ടുകാർ.അസാമാന്യ ബുദ്ധി ശക്തിയും കഴിവുള്ള ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.