‘നദിയേ…’ ഡോണ്‍ മാക്‌സിന്റെ ‘അറ്റ്’-ലെ വീഡിയോ ഗാനം പുറത്തുവിട്ടു

ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റ് ലെ വീഡിയോ ഗാനം പുറത്തുവിട്ടു. നദിയേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജിസ് ജോയ്‌യുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്‌സാണ്.…

ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റ് ലെ വീഡിയോ ഗാനം പുറത്തുവിട്ടു. നദിയേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജിസ് ജോയ്‌യുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്‌സാണ്. ദീപക് ജെ ആര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ടെക്‌നോ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സൗത്ത് ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി ഉപയോഗിച്ച് ഒരു പോസ്റ്റര്‍ ഇറക്കുന്നത്. അനന്തു എസ് കുമാര്‍ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിറക്കിയത്.

മാസങ്ങളോളം ഈ പോസ്റ്ററിനായ് എടുത്തത് എന്ന് അനന്തു പറയുന്നു. തികച്ചും കോഡുകളാല്‍ ആണ് കംമ്പ്യൂട്ടര്‍ എ.ഐ(AI) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പോസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് വെബ്ബ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്‌സ്, ക്രിപ്‌റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്. ആര്‍ട് അരുണ്‍ മോഹനന്‍, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍, പി.ആര്‍.ഒ പി.ശിവപ്രസാദ്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍ അനന്ദു എസ് കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.