കൈവിടരുത്, സഹായം തേടി ദേവദൂതൻ നടി

മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. എന്നാൽ ഇപ്പോൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് താരം. അതിനാൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. ”സഹിക്കാന്‍ കഴിയാത്ത ശാരീരിക…

മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. എന്നാൽ ഇപ്പോൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് താരം. അതിനാൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. ”സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ ജീവിതം പലരും പന്തു തട്ടുകയാണ്. നരകത്തേക്കാള്‍ മോശമായ അവസ്ഥയാണ് എന്റേത്. രജനി സാറിനെ എനിക്കു കാണണം. അദ്ദേഹം എന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം എന്നെ കൈ ഒഴിഞ്ഞു.”
കുറച്ച് നാളുകൾക്ക് മുൻപ് താൻ രക്തസമ്മർദ്ദത്തെ തുടർന്ന് ബാംഗളൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുകയുണ്ടായി. ആ സമയത്ത് സഹായ അഭ്യർത്ഥനയുമായി കന്നട നടന്‍ രവി പ്രകാശ് തന്നെ കാണാൻ വന്നിരുന്നു. എന്നാൽ സഹായത്തിനുപകരം അയാൾ എന്നെ ഉപദ്രവിച്ചു.  നടനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. തന്റെ കയ്യിൽ ഇപ്പോൾ പണമില്ല. അമ്മയുടെ ആരോഗ്യം മോശമായ സമയത്ത് അമ്മയുടെ ഹോസ്പിറ്റൽ ചിലവിനുവേണ്ടി കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല. വീടും കിടപ്പാടവും വരെ നഷ്ട്ടപെട്ടു അത് കാരണം ഇപ്പോൾ ഞങ്ങൾ അന്തിയുറങ്ങുന്നത് സുഹൃത്തിന്റെ വീട്ടിലാണ്.