“എന്റെ എല്ലാ ലൊക്കേഷനുകളിലും അവന്‍ എത്തും!! എപ്പോള്‍ പോകും എപ്പോള്‍ വരും എന്നൊന്നും പറയാന്‍ പറ്റില്ല” ‘ആ’ സുഹൃത്തിനെക്കുറിച്ച് ദുല്‍ഖര്‍…

മലയാള സിനിമയില്‍ താരജാഡയില്ലാത്ത ഒരു നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്‌കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. മലയാള സിനിമയിലെ മിക്ക താരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ദുല്‍ഖര്‍ ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനുകള്‍തോറും തന്നെ തേടി…

മലയാള സിനിമയില്‍ താരജാഡയില്ലാത്ത ഒരു നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്‌കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. മലയാള സിനിമയിലെ മിക്ക താരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ദുല്‍ഖര്‍ ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനുകള്‍തോറും തന്നെ തേടി വരുന്ന ഒരു സുഹൃത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഒരു ചാനല്‍ അഭിമുഖത്തിനിടെ ആയിരുന്നു ദുല്‍ഖര്‍ ഈ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്. ഇദ്ദേഹം എപ്പോള്‍ തന്നെ തേടി വരുമെന്നോ എപ്പോള്‍ തിരിച്ച് പോകും എന്നോ പ്രവചിക്കാന്‍ കഴിയില്ല എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ആരാണ് ആ സുഹൃത്ത് എന്നല്ലെ?… മറ്റാരുമല്ല സാക്ഷാല്‍ സണ്ണി വെയിന്‍ തന്നെ. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആരംഭിച്ച സുഹൃത്ത് ബന്ധമാണ് താരത്തിന്് സണ്ണിവെയിനുമായി ഉള്ളത്. അതിപ്പോള്‍ കുറുപ്പ് എന്ന സിനിമവരെ എത്തിനില്‍ക്കുകയാണ്. തന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും. ഇടയ്ക്ക് താന്‍ സ്വപ്നം കണ്ടു. വല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ച് വരുന്നുണ്ട് എന്ന് പറയും. എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിച്ചാല്‍ പറയും പോയി എന്ന്. പക്ഷെ അതൊരു വിശ്വാസമാണ്.

എപ്പോഴും കൂടെയുണ്ടാവും. എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും. ചില സിനിമകള്‍ ചെയ്യുമ്പോള്‍ വിളിക്കും വലിയ പടമാണ്, നീ വന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറയും എന്നാണ് ദുല്‍ഖര്‍ സണ്ണി വെയ്നുമായുള്ള സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.