ഡോക്ടര്‍ റോബിന്റെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത..!! കാത്തിരുന്നത് സംഭവിക്കുന്നു!

സോഷ്യല്‍ മീഡിയ വഴി പ്രശസ്തനായ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ ഇദ്ദേഹത്തെ കുറിച്ച് ആരാധകര്‍ കൂടുതല്‍ അറിയുന്നത് ബിഗ്ഗ് മലയാളം സീസണ്‍ ഫോറില്‍ എത്തിയപ്പോഴാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നായി മാറിയ ബിഗ്ഗ് ബോസ്സ് മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ്.

നിലവില്‍ ഡോക്ടര്‍ റോബിന്‍ ഷോയില്‍ നിന്ന് പുറത്ത് പോയി എങ്കിലും ഇപ്പോഴും പലരുടേയും മനസ്സില്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ് ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ വിജയി. ഷോയില്‍ പങ്കെടുത്തതോടെ റോബിന് ആരാധകര്‍ ഇരട്ടിയായി. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് റോബിന്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ താരം പങ്കുവെച്ച ഒരു ഫോട്ടോയും ക്യാപ്ഷനും കണ്ടാണ് ആരാധകര്‍ ഇപ്പോള്‍ ത്രില്ലടിച്ചിരിക്കുന്നത്.

തന്റെ പ്രൊഫഷനോടൊപ്പം തന്റെ പാഷനായ അഭിനയവും മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് റോബിന്‍ തീരുമാനിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയുടെ ചര്‍ച്ച നടന്ന കാര്യമാണ് താരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ നിങ്ങള്‍ കാത്തിരിക്കണം എന്നാണ് താരം ആരാധകരോടായി പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രശസ്തി നേടിയ ഇദ്ദേഹം ഇതിനോടകം തന്നെ ചില ആല്‍ബം സോംഗുകളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ വിശേഷവുമായാണ് റോബിന്‍ എത്തിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. അതേസമയം, കുറേ നാളുകള്‍ക്ക് മുന്‍പ് നടന്‍ ജയറാം റോബിന്റെ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയ വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

Previous articleവിവാഹം കഴിഞ്ഞതോടെ ചില സുപ്രധാന തീരുമാനങ്ങളെടുത്ത് നയന്‍താര..! ആരാധകര്‍ നിരാശയില്‍!!
Next articleജാസ്മിനും മോണിക്കയും പിരിയാന്‍ കാരണം നിമിഷയോ..! എന്നോട് ഒന്നും ചോദിക്കരുതെന്ന് നിമിഷ!!