കല്യാണി പ്രിയദര്‍ശന്‍ റോബിന്റെ ആരാധികയോ! ഡോക്ടര്‍ വേറെ ലെവലെന്ന് ആരാധകര്‍

ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളം പ്രേക്ഷകരുടെ പ്രിയതാരമാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷവും ആരാധകര്‍ റോബിന് പിന്നാലെയായിരുന്നു. ബിഗ് ബോസിന്‍ നിന്നും ഇറങ്ങിയ ശേഷം ഉദ്ഘാടനവും ഇന്റര്‍വ്യൂകളും ഒക്കെയായി തിരക്കിലാണ് റോബിന്‍. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ വലിയ ജനക്കൂട്ടം തന്നെയാണ് വന്നെത്താറുള്ളതും. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഡോക്ടര്‍ റോബിനും മലയാളികളുടെ പ്രിയ നടി കല്യാണി പ്രിയദര്‍ശനും കണ്ടുമുട്ടി. ഈ കൂടിക്കാഴ്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കല്യാണിയുടെ പുതിയ ചിത്രമായ തല്ലുമാലയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവേ ആണ് കല്യാണി റോബിനുമായി കണ്ടുമുട്ടിയത്. ഇരുവരും തമ്മില്‍ ഇത്തിരിനേരം സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്. റോബിനെ കണ്ട മാത്രയില്‍ കല്യാണി ചിരിക്കുന്നുണ്ട്. ഡോക്ടര്‍ റോബിനും കല്യാണിക്ക് വലിയ റെസ്പെക്റ്റാണ് നല്‍കിയത്. മാത്രമല്ല റോബിന്റെ വിശേഷങ്ങള്‍ അറിയാന്‍ കല്യാണിക്കും വലിയ തിടുക്കമായിരുന്നു. കല്യാണി റോബിന്‍ ആരാധികയാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തല്ലുമാലയില്‍ നായകനായെത്തുന്ന ടോവിനോയും കഴിഞ്ഞദിവസം റോബിനുമായി കണ്ടുമുട്ടിയിരുന്നു. ബിഗ് ബോസില്‍ നിന്ന് സിനിമയിലേക്കുള്ള എന്‍ട്രി നേടിയെടുത്ത റോബിന് ഇനി ആര്‍ക്കൊക്കെ ഒപ്പം അഭിനയിക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ ആരതിയാണ് റോബിന്റെ നായിക. പുതിയ സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ റോബിന്‍.

നിരവധി ആഗ്രഹങ്ങളുമായിട്ടാണ് റോബിന്‍ ബിഗ് ബോസ് ഷോയിലെത്തിയത്. ഡോ. റോബിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് തന്നെയാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. അങ്ങനെയൊരു ആവേശത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരും. ഇനിയിപ്പോള്‍ കല്യാണി തന്നെ ഡോ. റോബിന്റെ നായികയായി എത്തിയാലും അത്ഭുതമില്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

Previous article‘എന്തായാലും ഞാന്‍ കിടിലകൃതാക്ജ്ഞന്‍ ആയി’ എന്ന് റിയാസ്; ഇങ്ങനെയും ഒരു വാക്കോ എന്ന് സോഷ്യല്‍ മീഡിയ
Next articleലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ശിക്ഷ