വിവാഹ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം, ആരതിയുമായി റോബിന്റെ പുതിയ വീഡിയോ!

വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ച ശേഷം ഇപ്പോഴിതാ തന്റെ ഭാവി വധുവിന് ഒപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. നടിയും മോഡലും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധു. ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു തന്റെ വിവാഹ കാര്യം വെളിപ്പെടുത്തിയത്.

ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകും എന്നാണ് റോബിന്‍ അറിയിച്ചത്. ഇപ്പോഴിതാ ആരതിയുമൊപ്പം പുതിയ റീല്‍ പങ്കുവെച്ച് എത്തിയ ഡോക്ടറിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയാണ്. സില്ലിന് ഒരു കാതല്‍ എന്ന ചിത്രത്തിലെ മുന്‍പേ വാ.. എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഇതോടെ പാട്ടിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് കമന്റ് ബോക്‌സില്‍ നടക്കുന്നത്.

ദില്‍ഷയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ആയിരുന്നു ഇത്… ബിഗ് ബോസ് ഷോയില്‍ വെച്ച് ഡോക്ടര്‍ക്ക് വേണ്ടി ദില്‍ഷ ഈ പാട്ട് പലപ്പോഴും പാടികൊടുക്കാറുമുണ്ടായിരുന്നു.. ഇപ്പോള്‍ ഈ പാട്ട് തന്നെ തിരഞ്ഞെടുത്ത് തന്റെ ഭാവി വധുവിന് ഒപ്പം റീല്‍ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍. വീഡിയോ കണ്ട് ആര്‍ക്കിട്ടോ ഒന്ന് കൊടുത്ത പോലെ തോന്നുന്നു എന്നാണ് ചിലര്‍ കമന്റ്

പങ്കുവെച്ച് പറയുന്നത്. അതുപോലെ ഈ പാട്ട് കേട്ട് ആരെയെങ്കിലും ഓര്‍മ്മ വരുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്നും കമന്റുകള്‍ വരുന്നു.. ആരാധകരുടെ പ്രിയ താരജോഡികളുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളുമാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.

Previous articleകുറച്ചു കാലം എയറില്‍ ആയിരുന്നു..! ഒമര്‍ ലുലുവിന്റെ സൗന്ദര്യ രഹസ്യം കേട്ട് ഞെട്ടി മലയാളികള്‍!
Next articleനീയെന്റെ മഴ..! അമൃതയെ മുത്തമിട്ട് ഗോപിസുന്ദര്‍! ശ്രദ്ധ നേടി പുതിയ ഫോട്ടോ!