ആരാധകരുടെ പ്രിയജോഡി ആയി മാറിയിരിക്കുകയാണ് റോബിനും ആരതി പൊടിയും.. വിവാഹക്കാര്യം തുറന്ന് പറഞ്ഞതോടെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ഇവരുടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രവും വീഡിയോയും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണനും ആരതി പൊടിയും, ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ചേര്‍ന്ന് പങ്കുവെച്ച വീഡിയോയും ഫോട്ടോകളും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.
ഓണമായിട്ട് ഇരുവരുടേയും പുത്തന്‍ ഫോട്ടോയ്ക്കായി കാത്തിരുന്ന ആരാധകരിലേക്കാണ് വീഡിയോും ഫോട്ടോയും പങ്കുവെച്ച് റോബിന് എത്തിയത്. കുറച്ച് വൈകിയാണ് റോബിന്റെ ഓണാശംസകള്‍ ആരാധകരിലേക്ക് എത്തിയത്. അതിന് താരം ക്ഷമയും ചോദിച്ചിരുന്നു.. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു എന്നാണ് റോബിന് വീഡിയോ പങ്കുവെച്ച് പറഞ്ഞത്. ശേഷം തന്റെ ഭാവിവധുവിന് ഒപ്പമുള്ള പ്രണയാര്‍ദ്രമായ വീഡിയോയും റോബിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇരുവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ആരാധകരും കമന്റ് ബോക്സില്‍ വാക്കുകള്‍ കുറിയ്ക്കുന്നുണ്ട്.
അതേസമയം, ഫെബ്രുവരിയില്‍ വിവഹം ഉണ്ടാകുമെന്നാണ് റോബിന് അറിയിച്ചിരുന്നത്. ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത റഓബിന് ഇപ്പോള്‍ സിനിമാ ലോകത്തേക്കും എത്തുകയാണ്. ഇപ്പോള്‍ തന്നെ വലിയ തോതില്‍ ഫാന്‍സ് പിന്തുണയുള്ള റോബിന്റെ സിനിമാ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ബിഗ് ബോസ് സീസണ് ഫോര്‍ കഴിഞ്ഞ
View this post on Instagram
മാസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഉദ്ഘാടനങ്ങളും ഫാന്‍സ് മീറ്റും എല്ലാമായി വളരെ തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഡോക്ടര്‍ റോബിന് തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ ഇത് വഴി അറിയിക്കാറുണ്ട്.