അന്ന് ഞാന്‍ ‘മരണം’ മുന്നില്‍ കണ്ടു..!! ഇനിയൊന്നും തനിക്കൊരു വിഷയം അല്ലെന്ന് ഡോക്ടര്‍ റോബിന്‍!!

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍. വലിയൊരു ആരാധക സമൂഹം താരത്തെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട് എങ്കിലും ഡോക്ടര്‍ റോബിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ…

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍. വലിയൊരു ആരാധക സമൂഹം താരത്തെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട് എങ്കിലും ഡോക്ടര്‍ റോബിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും തനിക്കുണ്ടായ അപകടക്കെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് പറഞ്ഞത്..

അഭിമുഖത്തില്‍ റോബിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… നൂറില്‍ 120 പ്രാവശ്യവും ഞാന്‍ വീഴും പക്ഷേ… അടുത്ത നിമിഷം ഞാന്‍ എഴുന്നേറ്റ് നില്‍ക്കും എന്ന് എനിക്കുള്ള ആത്മവിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാരണം, ഈ അടുത്ത കാലത്ത് എനിക്ക് സംഭവിച്ച അപകടം, ആ സമയത്ത് കൊക്കയിലേക്ക് കാര്‍ എത്തിനില്‍ക്കുമ്പോള്‍..ഇത്രയും കഷ്ടപ്പെട്ടിട്ട് ദൈവമേ എല്ലാം.. തീരാന്‍ പോവുകയാണോ എന്നാണ് താന്‍ ചിന്തിച്ചത് എന്നാണ് റോബിന്‍ പറയുന്നത്.

ഒരു സെക്കന്റ് അങ്ങനെ ചിന്തിച്ചു.. മരണം വരെ മുന്നില്‍ കണ്ട വ്യക്തിയാണ് ഞാന്‍. അതില്‍ നിന്നാണ് വന്നിരിക്കുന്നത്. ഇനി ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് ഇനി അഭിമുഖീകരിക്കാനുള്ളത് എന്നാണ് റോബിന്‍ ചോദിക്കുന്നത്. തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്നും… പോസ്റ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് എടുക്കാറുള്ളത് എന്നും റോബിന്‍ പറയുന്നു.

എന്റെ സര്‍ക്കിള്‍ പോലും പോസ്റ്റീവ് ആയിട്ടുള്ളതാണ്.. നെഗറ്റിവിറ്റിയെ ഞാന്‍ എന്നിലേക്ക് എടുക്കാറില്ല.. അതിന് വേണ്ടി ഞാന്‍ ഒരു വലയം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും താരം പറയുന്നു. ആഗ്രഹിച്ച ഒരു ജീവിതം ആണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.